കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്; ഒരാള്‍ അറസ്റ്റില്‍


കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ വെച്ചാണ് കസംഭവമുണ്ടായത്.കാറിന്റെ മുന്‍ ഭാഗത്തെ ചില്ല് ഏകദേശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഈ സമയത്ത് കളക്ടര്‍ കാറിലുണ്ടായിരുന്നില്ല. കല്ലെറിഞ്ഞ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നേരത്തെ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കളക്ടര്‍ എസ് സാംബശിവറാവു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന് സംശയിക്കുന്നതായും കളക്ടര്‍ പ്രതികരിച്ചു