തിരുവള്ളൂര്‍ ക്ഷേത്രത്തിലെ ആറാട്ടുത്സവം മറ്റന്നാള്‍ മുതല്‍


തിരുവള്ളൂര്‍ : കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആറാട്ടുത്സവം മാര്‍ച്ച് 23 മുതല്‍ 28 വരെ നടക്കും. ക്ഷേത്രം തന്ത്രി മേലേടം ഇല്ലം വാമനന്‍നമ്പൂതിരിപ്പാടും മേല്‍ശാന്തി ചെറുവറ്റ രൂപേഷ് നമ്പൂതിരിപ്പാടും കാര്‍മികത്വം വഹിക്കും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കലാപരിപാടികളും ആഘോഷവരവുകളും ഒഴിവാക്കിയാണ് ആറാട്ടുത്സവം സംഘടിപ്പിക്കുന്നത്