Tag: ulsavam

Total 8 Posts

മുയിപ്പോത്ത് നീറ്റുതുരുത്തി കോട്ടയില്‍ ശിവക്ഷേത്രത്തില്‍ തിറ ഉത്സവത്തിന് കൊടിയേറി

ചെറുവണ്ണൂര്‍: മുയിപ്പോത്ത് നീറ്റുതുരുത്തി കോട്ടയില്‍ ശിവക്ഷേത്രത്തില്‍ തിറ ഉത്സവത്തിന് കൊടിയേറി. തിറ ഉത്സവത്തിന്റെ ഭാഗമായി 27-ന് കാവുണര്‍ത്തല്‍, 28-ന് വായാട്ട് മണ്ണില്‍നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലേയ്ക്ക് വരവ്, വൈകീട്ട് നീറ്റു തുരുത്തി ക്ഷേത്രത്തില്‍ വലിയ മുത്തപ്പന്‍ വെള്ളാട്ടം, ഗുളികന്‍ തിറ, പൂക്കലശം വരവ് തുടര്‍ന്ന് കാളി, കുട്ടിച്ചാത്തന്‍, ഗുരുതി തിറകള്‍ എന്നിവയും ഉണ്ടാകും.  

”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം

മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ

കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്

കല്ലൂര്‍: കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് തൈപ്പൂയ്യ മഹോത്സവം. മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകളും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി മൂന്നിനാണ് കലവറ നിറയ്ക്കല്‍. ഫെബ്രുവരി അഞ്ചിന് രാവിലെ 5.30 ന് നട തുറക്കല്‍, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവയും ഉച്ചയ്ക്ക്

വാളൂര്‍ പുളീക്കണ്ടി മടപ്പുരയിലേക്ക് ജനപ്രവാഹം; പ്രധാന ഉത്സവം ഇന്നും നാളെയും

പേരാമ്പ്ര: പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തിന് വന്‍ ജനപ്രവാഹം. നാടിന്റെ ജനകീയ ഉത്സവത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനം ഒഴുകിയെത്തുന്നത്. ഇന്നും നാളെയുമാണ് പ്രധാന ഉത്സവം. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മുത്തപ്പനെ മലയിറക്കല്‍. 4.30 ന് ഇളനീര്‍ക്കുല വരവ്. (ക്ഷേത്രം വക, മരുതേരി, നടുക്കണ്ടിപ്പാറ, കുറ്റിവയല്‍, രണ്ടാം വാര്‍ഡ്) എന്നീ ഭാഗങ്ങളില്‍

മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തില്‍ ഇനി ഉത്സവ രാവുകള്‍; തിറ മഹോത്സവത്തിന് കൊടിയേറി

മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ജനുവരി 27 ന് സര്‍പ്പബലി, 30 ന് ഇളനീര്‍ വെപ്പും ഉണ്ടായിരിക്കും. 31ന് കാലത്ത് ഉത്സവം സമാപിക്കും. തികച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉത്സവ ചടങ്ങുകള്‍ നടക്കുകയെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

തിരുവള്ളൂര്‍ ക്ഷേത്രത്തിലെ ആറാട്ടുത്സവം മറ്റന്നാള്‍ മുതല്‍

തിരുവള്ളൂര്‍ : കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആറാട്ടുത്സവം മാര്‍ച്ച് 23 മുതല്‍ 28 വരെ നടക്കും. ക്ഷേത്രം തന്ത്രി മേലേടം ഇല്ലം വാമനന്‍നമ്പൂതിരിപ്പാടും മേല്‍ശാന്തി ചെറുവറ്റ രൂപേഷ് നമ്പൂതിരിപ്പാടും കാര്‍മികത്വം വഹിക്കും. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കലാപരിപാടികളും ആഘോഷവരവുകളും ഒഴിവാക്കിയാണ് ആറാട്ടുത്സവം സംഘടിപ്പിക്കുന്നത്

തച്ചറത്ത്കണ്ടി നാഗകാളി ക്ഷേത്രത്തില്‍ തിറ മഹോത്സവം സംഘടിപ്പിച്ചു

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ ഉത്സവം ആഘോഷിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് ഉത്സവം സംഘടിപ്പിച്ചത്.സംസ്ഥാനത്ത് ഉത്സവങ്ങളുടെ നടത്തിപ്പിന് നിയന്ത്രണള്‍ നിലവിലുണ്ട്. സര്‍പ്പബലി, ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടത്തിറ,അരങ്ങോലവരവ്, ഇളനീര്‍ക്കുലവരവ്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടവും തിറയുമുണ്ടായി. പൂക്കലശംവരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി

പൊയില്‍ക്കാവ് ക്ഷേത്ര മഹോത്സവം; കൊവിഡ് നിയന്ത്രണം പാലിച്ച് ഭക്തിസാന്ദ്രമായി വലിയവിളക്കാഘോഷം

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വലിയവിളക്ക് ഭക്തിസാന്ദ്രം. ആഘോഷങ്ങള്‍ക്ക് കോവിഡ് നിയന്ത്രണമുള്ളതിനാല്‍ എഴുന്നള്ളത്തിന് രണ്ട് ആനകളെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. കിഴക്കേ കാവില്‍ ഓട്ടന്‍ തുള്ളല്‍ നടന്നു. വൈകീട്ട് പടിഞ്ഞാറെ കാവിന് സമീപത്തെ വനമധ്യത്തില്‍ കലാമണ്ഡലം ശിവദാസ് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം അരങ്ങേറി. കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, മുചുകുന്ന് ശശി മാരാര്‍

error: Content is protected !!