തേങ്ങ പറിക്കാനായി കയറി, തെങ്ങ് കയറ്റുയന്ത്രത്തില്‍ കുടുങ്ങി; തിക്കോടിയില്‍ തെങ്ങില്‍ കുടുങ്ങിയ ആള്‍ക്ക് രക്ഷകരായി കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍



തിക്കോടി: പാലൂരില്‍ തെങ്ങില്‍ കുടുങ്ങിയ ആളെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു. തെങ്ങില്‍ കയറുമ്പോള്‍ തെങ്ങ് കയറ്റുയന്ത്രത്തില്‍ കുരുങ്ങി ഇറങ്ങാന്‍ കഴിയാതെ വന്നയാളെയാണ് കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് താഴെയിറക്കിയത്. നാല്‍പ്പത്തി അഞ്ച് വയസ്സുള്ള എറണാകുളം പദുവപുരം കപ്പിലി സുബ്രന്‍ എന്നയാളെയാണ് ഫയര്‍ ഫോഴ്‌സ് രക്ഷിച്ചത്.

കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. പ്രമോദ്, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ സിജിത്ത് എന്നിവര്‍ തെങ്ങില്‍ കയറിയാണ് ഇയാളെ സുരക്ഷിതമായി താഴെ ഇറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. പ്രമോദ്, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ പി.കെ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.