നരിനടയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ച് വാര്‍ഡ് വികസന സമിതി


പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. നരിനട ഒമ്പതാം വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയാണ് വാര്‍ഡ് വികസന സമിതി അനുമോദിച്ചത്.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ വിദ്യര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷത വഹിച്ചു.

പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ അല്‍ന എല്‍സ സിബി. ഇടമണ്ണേല്‍, ആല്‍ഫി മരിയ ജോസഫ് വട്ടുകുളം, സാനിയ ആന്റണി ചെറുവള്ളില്‍, ഏയ്ഞ്ചല്‍ രാജു കണയങ്കല്‍ എന്നിവരെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ അന്‍സിയ മോള്‍ അല്ലിയാങ്കല്‍, അര്‍ച്ചന രാജു കണയങ്കല്‍, ആര്‍ദ്ര ഗിരീഷ് ചെട്ട്യാ ചോലയില്‍, ജെനി ബിനോയ് ഇരൂരിക്കല്‍, ജിയ റോസ് പനമറ്റത്തില്‍, ജിയോ ഷിജു ഏഴുത്താണി കുന്നേല്‍, കുര്യന്‍ റോബര്‍ട്ട് കാക്കനാട്ട് എന്നീവരെയുമാണ് അനുമോദിച്ചത്.