നാദാപുരത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു


നാദാപുരം: നാദാപുരത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാദാപുരം ഗവര്‍മെന്റ് താലൂക്ക് ആശുപത്രി പരിസരത്താണ് അപകടം.

ഇന്ന് രാവിലെ ആറരയ്ക്ക് വടകര ഭാഗത്ത് നിന്നും വന്ന കെ എസ് ആര്‍ടിസി ബസ്സും കല്ലാച്ചി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.


ചാറ്റല്‍ മഴയില്‍ റോഡില്‍ നിന്ന് തെന്നിയ കെ.എസ്.ആര്‍.ടി.സി ബസ്സ് കൈവേലിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സണ്‍സ്റ്റാര്‍ എന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു വെന്ന് ദൃക്‌സാക്ഷി പറഞ്ഞു. രണ്ട് ബസ്സുകളുടെയും മുന്‍ ഭാഗമാണ് അപകടത്തില്‍ തകര്‍ന്നത്.
നാദാപുരം – വടകര റൂട്ടില്‍ രണ്ട് മണിക്കൂറുകളോളം ഗതാഗതം താറുമാറായി. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ വടകര പുത്തൂരിലെ സജിത്ത് കുമാര്‍ (49) ന്റെ കാലിന് പരിക്ക് സാരമുള്ളതിനാല്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.