പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമം


മലപ്പുറം: പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡണ്ടായ ടി. വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

ഇന്നലെയാണ് വിജിത്ത് പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പാലം. രാവിലെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചേളാരി സ്വകാര്യശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു.

തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശിയാണ് ടി വിജിത്ത്. സംവരണ പഞ്ചായത്തായ തേഞ്ഞിപ്പാലത്ത് പ്രസിഡണ്ട് സ്ഥാനം പട്ടികജാതി(ജനറല്‍) സംവരണമാണ്. തേഞ്ഞിപ്പാലം പഞ്ചായത്ത് 11-ാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായാണ് ടി.വിജിത്ത് വിജയിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക