പയ്യോളി അയനിക്കാട് യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി


പയ്യോളി : അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം ചാത്തമംഗലം താരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പന്തലായനി നായിച്ചംകണ്ടി മീത്തൽ അജീഷിനെയാണ് മാതൃസഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല്‍പത്തി നാല് വയസ്സാണ്.

തിങ്കളാഴ്ച രാവിലെ 10 മണിയായിട്ടും അജീഷിനെ കാണാത്തതിനെത്തുടർന്ന് നാട്ടുകാർ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് കട്ടിലിൽ മരിച്ചനിലയിൽ കാണുന്നത്. അജീഷ് ചെറുപ്പംമുതൽ മാതൃസഹോദരി ശാരദയുടെ വീട്ടിലാണ് താമസം. ഇവർ കുറച്ചുദിവസമായി ബന്ധുവീട്ടിലായിരുന്നു. പരേതരായ ബാലകൃഷ്ണന്റെയും കാർത്യായനിയുടെയും മകനാണ്. സഹോദരൻ: അനിൽകുമാർ.