പാലക്കാട് മണ്ണാര്‍ക്കാടിലെ ലോഡ്ജില്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു


പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ സ്വകാര്യ ഹോട്ടലില്‍ തീപിടുത്തം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ടവര്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മരണം. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പതല എന്നിവരാണ് മരിച്ചത്. മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു സംഭവം. തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മിക്ക ആളുകളും പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഹിൽവ്യൂ ടവറിൻ്റെ അടിഭാഗമാണ് അഗ്നിക്കിരയായത്. വട്ടമ്പലത്തു നിന്നും,പെരിന്തൽമണ്ണ,കോങ്ങാട് തുടങ്ങിയവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് ഷർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.