മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു


മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു. എടവണ്ണ കിഴക്കെ ചാത്തല്ലൂരിൽ ചോലാർ മലയിലാണ് സംഭവം നടന്നത്. ആദിവാസി കോളനിയിലെ കുടുഞ്ഞി 69 വയസ്സ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മൃതദേഹം അരക്കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.