മീത്തലെ അറത്തിൽ നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: എൻ.എഫ്.പി.ടി പ്രവർത്തകനും റിട്ട.പോസ്റ്റ്മാനുമായ കൊല്ലം മീത്തലെ അറത്തിൽ നാരായണൻ 93 വയസ്സ് അന്തരിച്ചു. ഭാര്യമാർ: പരേതയായ രമ, കമല (റിട്ട.പോസ്റ്റ് മാസ്റ്റർ, കൊല്ലം), മക്കൾ: എ.രാമദാസൻ, ഷീല, പ്രസീത (റിട്ട.അധ്യാപിക, കൊല്ലം എൽ.പി സ്കൂൾ), സ്മിത, സുധീർദാസ് (സി.പി.എം.ബ്രാഞ്ച് കമ്മിറ്റി അംഗം).

മരുമക്കൾ: കെ.കെ.ദയാനന്തൻ (റിട്ട.പോസ്റ്റ്മേൻ അത്തോളി), രാജൻഎളോടി (മേലൂർ, റിട്ട.അസിസ്റ്റൻ്റ് റജിസ്ട്രാൾ കൊയിലാണ്ടി), മോഹനൻ (മേലൂർ, റിട്ട.ആർമി), സരോജം (മുൻ കൗൺസിലർ കൊയിലാണ്ടി നഗരസഭ), പരേതയായ സുനിത. സംസ്ക്കാരം ഞായറാഴ്ചകാലത്ത് 11ന് വീട്ടുവളപ്പിൽ.