മുക്കത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം


കോഴിക്കോട്: മുക്കം മാളിയേക്കലില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. എസ്.ഐ അബ്ദുറഹിമാനാണ് ബൈക്കിടിച്ച് പരുക്കേറ്റത്. സംഭവത്തില്‍ കൊടിയത്തൂര്‍ തെനങ്ങാപറമ്പ് സ്വദേശി അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിപ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ വൈകീട്ട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. മുക്കം ഭാഗത്തേക്ക് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ബൈക്ക് മുന്നോട്ടെടുത്ത് എസ്‌.ഐയെ ഇടിക്കുകയായിരുന്നു. കൈക്ക് പരുക്കേറ്റ എസ്‌.ഐയെ സി.എച്ച്‌.സിയില്‍ പ്രവേശിപ്പിച്ചു.