മേപ്പയ്യൂര്‍ ചാവട്ട് കനാലില്‍ കോഴിമാലിന്യം; പ്രദേശവാസികള്‍ ആശങ്കയില്‍


മേപ്പയ്യൂര്‍ : കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ ചാവട്ട് കനാല്‍ സൈഫണ്‍ ഭാഗത്ത് മാലിന്യം രൂക്ഷം.വന്‍തോതില്‍ കോഴിമാലിന്യം കനാലിലൂടെ നിന്നൊലിച്ചു വരുന്നതായി പരാതി.

പ്രദേശവാസികള്‍ രൂക്ഷമായ ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുകയാണ്.പകര്‍ച്ചവ്യാധി ഭീഷണി ഭീതിയിലാണ് പ്രദേശത്തെ ജനങ്ങള്‍.

ഇറിഗേഷന്‍ അധികൃതര്‍ക്ക് നിരന്തരമായി കനാല്‍ ശുചീകരിക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം