Tag: WASTE

Total 8 Posts

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

പന്തിരിക്കരയില്‍ റോഡിരികില്‍ പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന ആറവുമാലിന്യം ബൈക്കില്‍ ഉപേക്ഷിച്ച നിലയില്‍; പൊലീസില്‍ പരാതിപ്പെട്ട് നാട്ടുകാര്‍

പേരാമ്പ്ര: റോഡരികില്‍ അറവുമാലിന്യം നിക്ഷേപിച്ച് സാമൂഹ്യവിരുദ്ധര്‍. കടിയങ്ങാട് പെരുവണ്ണാമുഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് കോക്കാട് റോഡിനു സമീപത്താണ് പഴക്കം ചെന്ന് പുഴു അരിക്കുന്ന അറവു മാലിന്യം തള്ളിയത്. ബൈക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയിലാണ് മാലിന്യം കാണപ്പെട്ടത്. രണ്ട് ദിവസമായി ഒരു ബൈക്ക് ഈ പ്രദേശത്ത് റോഡരികിലായി കിടക്കുന്നുണ്ട്. ദുർഗന്ധം കാരണം വണ്ടിയിലുള്ള പെട്ടിയിൽ നിന്നു മാലിന്യം

മാലിന്യക്കൂമ്പാരത്തിന് നടുവില്‍ പാലേരി വടക്കുമ്പാട്ടുകാര്‍; റോഡരികും കനാലും എല്ലാം മാലിന്യമയം

പേരാമ്പ്ര: മാലിന്യപ്രശ്നം കാരണം വലയുകയാണ് പാലേരി വടക്കുമ്പാട് പ്രദേശവാസികള്‍. റോഡെന്നോ കനാലെന്നോ വ്യത്യാസമില്ലാതെയാണ് ആളുകള്‍ തങ്ങളുടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ദിവസേന വിദ്യാര്‍ഥികള്‍ നടന്ന് പോകുന്ന പാലേരി വടക്കുമ്പാട് സ്കൂളിന് സമീപത്തെ വഴിയരികില്‍ രണ്ട് ഭാഗത്തായാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. നായകളും മറ്റ് ജാവികളും വന്ന് ചിലപ്പോഴൊക്കെ ഈ മാലിന്യങ്ങള്‍ ചിതറിച്ചിട്ട് പോവാറുമുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിയിയുടെ

ദിവസങ്ങള്‍ പിന്നിട്ടിട്ടും ചാക്കുകള്‍ എടുത്ത് മാറ്റിയില്ല, യാത്രക്കാര്‍ക്ക് ദുരിതമായി പേരാമ്പ്ര-വടകര റോഡിലെ മാലിന്യം

പേരാമ്പ്ര: നഗരത്തിലെ മാലിന്യകൂമ്പാരത്തില്‍ ദുരിതത്തിലായി യാത്രക്കാര്‍. പേരാമ്പ്ര വടകര റോഡിലാണ് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ മാലിന്യചാക്ക് നിരത്തിവെച്ചിരിക്കുന്നത്. വടകര റോഡ് കവലയ്ക്ക് സമീപം കയറ്റമുള്ള ഭാഗത്താണ് റോഡരികില്‍ ഒരാഴ്ചയായി മാലിന്യ ചാക്ക് കൂട്ടിയിട്ടിരിക്കുന്നത്. നായകള്‍ കടിച്ചുകീറി ചാക്കുകള്‍ റോഡിലേക്ക് മറിഞ്ഞുവീഴുന്നത് തിരക്കേറിയ ഭാഗത്ത് വാഹനയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധവും സഹിച്ചാണ്

ബാലുശ്ശേരിയിലെ കോഴഞ്ചേരി തോട്ടിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

ബാലുശ്ശേരി: കോട്ട നടപുഴയുടെ കൈവഴിയായി ഒഴുകുന്ന തോട്ടില്‍ കോഴഞ്ചേരി പാലത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നു. ചാക്കുകളില്‍ നിറച്ച് കൊണ്ടുവരുന്ന മലിനവസ്തുക്കള്‍ കല്ല് കെട്ടിയാണ് പുഴയിലേക്ക് വലിച്ചെറിയുന്നത്. തോട്ടില്‍ കരയോട് ചേര്‍ന്നഭാഗത്ത് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒട്ടേറെ ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലാണ് ഇരുട്ടിന്റെ മറവില്‍ ആളുകള്‍ മാലിന്യം തള്ളുന്നത്. കോട്ട നടവയലില്‍ കക്കൂസ്

മാലിന്യത്തൊട്ടിയായി ചെറുവള്ളി റിസര്‍വ്വോയര്‍ ബണ്ടിന്റെ പരിസരവും അനുബന്ധ പ്രദേശങ്ങളും; ദുരിതത്തിലായി പ്രദേശവാസികള്‍

നരിനട: ചെറുവള്ളി റിസര്‍വ്വോയര്‍ ബണ്ടിന്റെ പരിസരവും അനുബന്ധ പ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നതായി പരാതി. അടുക്കള മാലിന്യങ്ങളും സിറിഞ്ചുകള്‍, ഡയപ്പെര്‍ തുടങ്ങിയ മാലിന്യങ്ങളുമാണ് ഇരുട്ടിന്റെ മറവില്‍ ആളുകള്‍ ഇവിടെ നിക്ഷേപിക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധ ജലവിതരണം നടത്തുന്ന ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭാഗമായിട്ടുളള കിണര്‍ സ്ഥിതിചെയ്യുന്നതും ഈ റിസര്‍വ്വോയറിലാണ്. എന്നാല്‍ കനത്ത മഴയില്‍

മേപ്പയ്യൂര്‍ ചാവട്ട് കനാലില്‍ കോഴിമാലിന്യം; പ്രദേശവാസികള്‍ ആശങ്കയില്‍

മേപ്പയ്യൂര്‍ : കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ ചാവട്ട് കനാല്‍ സൈഫണ്‍ ഭാഗത്ത് മാലിന്യം രൂക്ഷം.വന്‍തോതില്‍ കോഴിമാലിന്യം കനാലിലൂടെ നിന്നൊലിച്ചു വരുന്നതായി പരാതി. പ്രദേശവാസികള്‍ രൂക്ഷമായ ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുകയാണ്.പകര്‍ച്ചവ്യാധി ഭീഷണി ഭീതിയിലാണ് പ്രദേശത്തെ ജനങ്ങള്‍. ഇറിഗേഷന്‍ അധികൃതര്‍ക്ക് നിരന്തരമായി കനാല്‍ ശുചീകരിക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

കള്കട്രേറ്റ് പരിസരത്ത് മാലിന്യം കത്തിക്കുന്നുവെന്ന് പരാതി

കോഴിക്കോട് : കളക്ടറേറ്റ് വളപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബാലറ്റ് ബോക്‌സ് ഡിപ്പോയുടെ സമീപത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് വ്യാപകമായ പരാതി. ഇന്നലെ പകല്‍ പുകശല്യം കാരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പുകശല്യം സഹിക്കേണ്ടി വന്നു. എ.ഡി.എമ്മിനോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഇലക്ഷന്‍ സെക്ഷനുകളിലുള്‍പ്പെടെ കളക്ടറേറ്റില്‍ പലയിടത്തായി കെട്ടി കിടക്കുകയാണ്. ഈ പരിസരത്ത്

error: Content is protected !!