ലോകനാര്‍കാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി


ലോകനാര്‍കാവ് : വടകരയിലെ ലോകനാര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു ഉത്സവത്തിന്റെ കൊടിയേറ്റം. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഭഗവതിയുടെ ആറാട്ടും, ഒമ്പത് മണിക്ക് ചാന്താട്ടവും സംഘടിപ്പിച്ചു.

വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളത്ത്, 22, 23 തീയതികളില്‍ വൈകീട്ട് കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളത്ത്, 24-ന് രാവിലെ പാട്ടുകുറിക്കല്‍, 25-ന് രാവിലെ ഉത്സവബലി, വൈകീട്ട് ഏഴിന് തായമ്പക, 26-ന് വൈകീട്ട് നാലിന് ഇളനീര്‍വരവ്, ഏഴിന് നഗരപ്രദക്ഷിണം, രാത്രി പള്ളിവേട്ട, പള്ളിക്കുറുപ്പ്, 27-ന് വൈകീട്ട് ആറിന് ആറാട്ടുബലി, പാണ്ടിമേളം, പൂരക്കളി. 28-ന് പാട്ടുപുരയില്‍നിന്ന് തിരിച്ചെഴുന്നള്ളത്ത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉത്സവം സംഘടിപ്പിക്കുന്നതെന്ന് ഉത്സവകമ്മിറ്റി അറിയിച്ചു.

വടകര നടക്കുതാഴ അമ്പലപറമ്പ് അരിക്കോത്ത് മഹാവിഷ്ണു ധര്‍മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം മാര്‍ച്ച് 28-ന് ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം