വടകരയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു


വടകര: നാരായണ നഗറിനു സമീപം സ്നേക്ക് ആൻഡ് ലാഡർ പാർക്കിനുമുന്നിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

പാർക്ക് ഉടമ ലിനീഷിന്റെതാണ് കാർ. ലിനീഷ് ഇവിടെ കാർനിർത്തി പുറത്തേക്കിറങ്ങി മൂന്നുമിനിറ്റ്‌ കഴിഞ്ഞശേഷമാണ് തീ കണ്ടത്. പെട്ടെന്നുതന്നെ തീ പടർന്നു.

വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.