Tag: car

Total 14 Posts

കത്തിയമർന്ന് സാൻട്രോ കാറിന്റെ മുൻഭാഗം, വെള്ളം ചീറ്റി തീ നിയന്ത്രിച്ച് നാട്ടുകാർ; നന്തി മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ച ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തിക്കോടി സ്വദേശിയുടെ കാറിന് നന്തി മേൽപ്പാലത്തിന് മുകളിൽ വച്ച് തീ പിടിച്ചത്. നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് കാറിന്റെ തീ അണച്ചത്. പുക ഉയരുന്നത്

സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായി കാർ യാത്ര; കുന്ദമംഗലത്ത് നിന്നുള്ള വീഡിയോ വൈറലായതോടെ നടപടിയുമായി മോട്ടോർവാഹന വകുപ്പ് (വീഡിയോ കാണാം)

കുന്ദമംഗലം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരാമയ ഡ്രൈവിങ്. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞ ദിവസമാണ് അപകടകരാമയ ഡ്രൈവിങ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കൊടുവള്ളി സ്വദേശിയുടെ കെ.എല്‍ 57. എക്‌സ് 7012 എന്ന ആഡംബര

പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീ​ഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KL-O4-AD-3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട

നടുങ്ങി കൊച്ചി; മോഡലായ യുവതിയെ ഓടുന്ന കാറില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു, സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: മോഡലായ യുവതിയെ ഓടുന്ന കാറില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു. കൊച്ചിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട്ടബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടില്‍ ഇറക്കി വിട്ടുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും കൊച്ചി സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഡലായ യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ച് തകർത്ത് അയൽവാസി; വേളം സ്വദേശിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്

വേളം: വേളയം സ്വ​ദേശിയുടെ കാറുകൾ അടിച്ച് തകർത്ത് അയൽവാസി. ചേരാപുരത്തെ കാഞ്ഞിരമുള്ളതിൽ സതീശന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് കാറുകളാണ് അയൽവാസി തകർത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസുകളും ബോണറ്റും തകർത്തു. മുറ്റത്ത് മതിലിൽ സ്ഥാപിച്ച ബൾബുകളും അനുബന്ധസാധനങ്ങളും നശിപ്പിച്ചു. ഭീഷണി മുഴക്കിയാണ് കാറുകൾതകർത്തതെന്ന് ഉടമയുടെ പരാതിയിൽ പറയുന്നു. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ

കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടം; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ സ്വദേശി അശ്വിനാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Summary:

മഴക്കാലത്ത് യാത്ര കാറിലാണോ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

കോഴിക്കോട്: കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇതെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകളും പ്രഖ്യാപിച്ചു. കോഴിക്കോട് ഇന്നലെ മുതൽ മഞ്ഞ അലേർട്ടാണ്. മഴയെ തുടർന്ന് പലയിടങ്ങളിലെയും റോഡുകളും വെള്ളത്തിനടിയിലാണ്. മഴക്കാലത്തെ യാത്ര സുഖകരമാക്കുന്നതിനായി കുടുതൽ പേരും സ്വന്തം വാഹനങ്ങളാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ ശ്രദ്ധച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള യാത്രകൾ അപകടം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; നൊച്ചാട്, ചാലിക്കര സ്വദേശികളായ യുവാക്കൾക്ക് പരിക്ക്

നടുവണ്ണൂർ: സംസ്ഥാനപാതയിലെ കരുവണ്ണൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ നൊച്ചാട് ഒതയോത്ത് അഭിനവ് (19), ചാലിക്കര കോമത്ത് നന്ദകിഷോർ (19) എന്നിവർക്കാണ് പരിക്കേറ്റത്. കരുവണ്ണൂരിലെ ഇറക്കത്തിൽ ഞായറാഴ്ച വൈകീട്ടാണ് അപകടം. മരത്തിലിടിച്ച് മറിഞ്ഞ കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും നാട്ടുകാർ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ

ചാലിക്കരയില്‍ വാഹനാപകടം; കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് വൈകീട്ട് നാല് മണിയോടെ എതിര്‍ദിശയില്‍ വരികയായിരുന്ന വാഗണ്‍ ആര്‍ കാറുമായി കൂട്ടിയിടിച്ചത്. സംസ്ഥാന പാതയില്‍ ചാലിക്കര ടൗണ്‍ സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. കാര്‍ ബസ്സിന് നേരെ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൊക്ലിക്ക് പോകുന്ന കാറാണ്

വടകര കൈനാട്ടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ്‌പേര്‍ക്ക് പരിക്ക്

വടകര: കൈനാട്ടി കെ.ടി ബസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രാഗേഷ്, യാത്രക്കാരിയായ കാരപ്പറമ്പ് സ്വദേശി ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!