വാണിമേല്‍ പുഴയില്‍ കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുന്നു


നരിപ്പറ്റ: വാണിമേൽ പുഴയിൽ കുളിക്കാനിറങ്ങിയ നരിപ്പറ്റ മുള്ളമ്പത്തെ മാക്കാവുമ്മൽ കോളനിയിലെ രവിയെ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മടപ്പള്ളി കടവിനടുത്താണ് സംഭവം.

സമീപത്തെ പറമ്പിൽ ജോലിയെടുക്കുന്ന തൊഴിലാളികളും സ്ത്രീകളുമാണ് യുവാവ് കയത്തിൽ അകപ്പെട്ട വിവരം അറിഞ്ഞ് ആദ്യം എത്തിയത്. അഗ്നിരക്ഷാസേനയും പാക്കോയി റസ്ക്യു ടീമും നാട്ടുകാരും തിരച്ചിൽ നടത്തി. വെളിച്ചക്കുറവ് കാരണം രാത്രി ഏഴുമണിയോടെ അവസാനിപ്പിച്ച തിരച്ചിൽ ബുധനാഴ്ച രാവിലെ തുടരും.