കൊയിലാണ്ടി ആനക്കുളത്ത് അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി; വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. വടകര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാന്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ഇയാളെ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടന്ന ഉടന്‍ തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പിഷാരിക്കാവ് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.

വീഡിയോ കാണാം