കുറ്റ്യാടി ചുരത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാക്കള്‍ക്ക് പരിക്ക്


കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ അഞ്ചാം വളവില്‍ അപകടം. കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായിരുന്ന യുവാക്കള്‍ക്ക് പരിക്ക്. തൊട്ടില്‍പ്പാലം സ്വദേശി വികേഷ്, മൊകേരി സ്വദേശി നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.

ചുരം ഇറങ്ങി വരികയായിരുന്ന ബൈക്കിനെ ചുരം കയറി വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടശേഷം നിര്‍ത്താതെ പോയ കാറിനെ കുറിച്ച് തൊട്ടില്‍പ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.