കുറ്റ്യാടിയില്‍ നിന്നും കര്‍ക്കിടകവാവ് ദിനത്തില്‍ പ്രത്യേക സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി


കുറ്റ്യാടി: കര്‍ക്കിടകവാവ് ദിനത്തില്‍ തിരുനെല്ലിയിലേക്ക് പ്രത്യേകസര്‍വ്വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി. വിശ്വാസികള്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്ര ഏര്‍പ്പെടുത്തുന്നത്.

കര്‍ക്കിടകവാവ് ദിനമായ ജൂലൈ 17ന് തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയ്ക്കും നാലരയ്ക്കുമായി രണ്ട് ബസുകളാണ് കുറ്റ്യാടിയില്‍ നിന്ന് തിരുനെല്ലിക്ക് സര്‍വ്വീസ് നടത്തുക.