ഇനി സ്മാര്‍ട്ടായി പഠിക്കാം; വേളം സൗത്ത് എല്‍.പി സ്‌കൂളിലെ ‘സ്മാര്‍ട്ട് ക്ലാസ് റൂം’ എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്കായ് സമര്‍പ്പിച്ചു


വേളം: വേളം സൗത്ത് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠന മികവിനായ് ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ടി.വി കുഞ്ഞിക്കണ്ണന്‍, മാനേജര്‍ കെ.കെ.ഗോവിന്ദന്‍കുട്ടി, പി.ടി.എ പ്രസിഡന്റ് സി.എം സാദത്ത് അലി, പുത്തൂര്‍ മുഹമ്മദലി, പി വത്സന്‍, സി രാജീവന്‍, കെ.കെ നൗഷാദ്, കെ.പി.പവിത്രന്‍, പി.എം കണാരന്‍, ടി സുരേഷ്, മമ്മളി ഗിരിജ, വി.എം ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

പി.ഷരീഫ് സ്വാഗതവും പ്രധാനാദ്ധ്യാപിക എം.എസ് സിമിജ നന്ദിയും പറഞ്ഞു.