perambranews.com

Total 67 Posts

പാതയൊരുങ്ങി; ചക്കിട്ടപ്പാറയില്‍ സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തുറന്നു

ചക്കിട്ടപ്പാറ: സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്. നിപ പോരാളി സിസ്റ്റര്‍ ലിനിയുടെ പേരില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇരുമ്പു

പ്രാദേശിക ഭരണകൂടങ്ങളെ സംസ്ഥാന സര്‍ക്കര്‍ ഞെക്കിക്കൊല്ലുന്നു; ഗ്രാമപഞ്ചായത്തിന് മുമ്പില്‍ ജനപ്രതിനിധികളുടെ സത്യാഗ്രഹം

മേപ്പയ്യൂര്‍: പദ്ധതി വിഹിതം വെട്ടിക്കുറച്ച് പ്രാദേശിക ഭരണകൂടങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഞെക്കിക്കൊല്ലുകയാണെന്നാരോപിച്ച് മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന് മുമ്പില്‍ ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തി. സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് മുന്‍പില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായാണ് മേപ്പയ്യൂരും സത്യാഗ്രഹം നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍, സറീന ഒളോറ എന്നിവര്‍ നടത്തിയ സത്യാഗ്രഹ സമരം ഡി.സി.സി ജനറല്‍

കോഴിക്കോട്ട് സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം കാണാതായ കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് കണ്ടെത്തി. കോയമ്പത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന്‍ യൂനുസിനിനെയാണ് (14) കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് കുട്ടി സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്. പന്തീരാങ്കാവ് ഒക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഒമ്പതാം ക്ലാസ്

നാദാപുരം കക്കാം വെള്ളിയില്‍ തീ പിടിത്തം; ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത് (വീഡിയോ)

നാദാപുരം: നാദാപുരത്ത് കക്കാം വെള്ളിയില്‍ തീ പിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ കടയും ഒന്നാം നിലയില്‍ ഗോഡൗണുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നെയിം ബോര്‍ഡില്‍ ലൈറ്റ് പിടിപ്പിക്കുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയുണ്ടായ തീ റൂമിന്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് മാത്രം അവസരം; ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ സംരംഭക സംഗമം 21 ന്

തുറയൂര്‍: മെഗാ സംരംഭക സംഗമം ജനുവരി 21 ന്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെഗാ സംരംഭക സംഗമത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് തുറയൂര്‍ പഞ്ചായത്തില്‍ നിന്നും പങ്കെടുക്കാന്‍ അവസരം. 1000 സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് കോഴിക്കോട് ജില്ലയില്‍ നിന്നും

എഴുത്തിന്റെ എല്ലാ മേഖലയിലും ഒന്നാമതായി; കലാമുദ്ര പേരാമ്പ്ര സാഹിത്യപ്രതിഭാ പുരസ്‌കാരം സിനാഷയ്ക്ക്

പേരാമ്പ്ര: കലാമുദ്ര പേരാമ്പ്ര ഏര്‍പ്പെടുത്തിയ രണ്ടാമത് സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് കാസര്‍ഗോഡ് ജി.എച്ച്.എസ്.എസിലെ സിനാഷ അര്‍ഹയായി. പത്താംതരം വിദ്യാര്‍ഥിനിയാണ് സിനാഷ. കഥ, കവിത, ഉപന്യാസം എന്നീ മേഖലകളില്‍ ഒരേപോലെ കഴിവുതെളിയിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. അദ്വൈത് എം. പ്രശാന്ത് (തിരുവനന്തപുരം), നിദ റമീസ് (കണ്ണൂര്‍), നിദ ഫസ്ലി (പുതുപ്പണം), ശിവാനി മിത്ര (മലപ്പുറം), ശ്രേയ ശ്രീജിത്ത് (പേരാമ്പ്ര),

‘അവരുടെ ചുവടുകള്‍ തെറ്റാതെ നോക്കണ്ടെ…’; ചങ്ങരോത്തെ ഭിന്നശേഷി കലോത്സവത്തില്‍ കുട്ടികളുടെ സ്‌റ്റേജിലെ നൃത്തത്തിനൊപ്പം സദസില്‍ കൂടെ ചുവട് വച്ച് ഒരു അധ്യാപിക; വൈറലായ വീഡിയോ കാണാം

ചങ്ങരോത്ത്: അധ്യാപകര്‍ ചിലപ്പോഴൊക്കെ അത്ഭുതങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ ഒരു അധ്യാപികയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ചങ്ങരോത്ത് ബഡ്‌സ് സ്‌കൂളിലെ അധ്യാപികയായ അഞ്ജലിയാണ് ചങ്ങരോത്ത് പഞ്ചായത്തില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ കുട്ടികളുടെ ചുവടുകള്‍ തെറ്റാതിരിക്കാന്‍ സദസില്‍ അവരോടൊപ്പം ചുവടുവച്ചത്. വേദിയില്‍ കുട്ടികള്‍ ഒപ്പനയും മറ്റ് നൃത്തങ്ങളും കളിക്കുമ്പോഴാണ് സദസില്‍ ടീച്ചര്‍ ഒപ്പം ചേര്‍ന്നത്. ടീച്ചര്‍

അരിക്കുളത്തെ കാരയാട് തേവര്‍കണ്ടി നാരായണി അമ്മ അന്തരിച്ചു

അരിക്കുളം: കാരയാട് തേവര്‍ കണ്ടി നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ തേവര്‍ കണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: മധുസൂദനന്‍, ടി.കെ. രാമചന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍കുട്ടി, സരോജിനി, ടി.കെ. അരവിന്ദന്‍, ടി.കെ നാരായണന്‍. മരുമക്കള്‍: രാജി, ചന്ദ്രിക, ലില്ലി, കൃഷ്ണന്‍കുട്ടി, അനില, സ്മിത. സഹോദരങ്ങള്‍: പാറച്ചാലില്‍ കല്ല്യാണി അമ്മ, പരേതരായ കണ്ടോത്ത് നാരായണി

വിദ്യാര്‍ഥിയുടെ മരണം; വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി

വാകയാട്: വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഫ്സലിന്റെ മരണത്തില്‍ ആദര സൂചകമാണ് അവധി നല്‍കിയത്. സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അഫ്‌സല്‍. ഇന്നലെയാണ് അഫ്‌സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില് നിന്നെത്തിയ കാറിടിച്ച് അപകടമുണ്ടായത്. ?ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും

കാവുന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ 17 കാരന്‍ മരണപ്പെട്ടു. കാവുന്തറ പള്ളിയത്ത് കുനിയിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ മുരിങ്ങോളി അഷ്‌റഫിന്റെ മകന്‍ അഫ്‌സലാണ് മരിച്ചത്. വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ പുതിയെടുത്തു കുനിയില്‍ എസ് വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. അഫ്‌സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍

error: Content is protected !!