ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് മാത്രം അവസരം; ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ സംരംഭക സംഗമം 21 ന്


തുറയൂര്‍: മെഗാ സംരംഭക സംഗമം ജനുവരി 21 ന്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെഗാ സംരംഭക സംഗമത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് തുറയൂര്‍ പഞ്ചായത്തില്‍ നിന്നും പങ്കെടുക്കാന്‍ അവസരം.

1000 സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പങ്കെടുക്കാന്‍ അവസരമുള്ളത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സംഗമത്തില്‍ പങ്കെടുക്കും. വാഹനം, ഭക്ഷണം തുടങ്ങിയ ചിലവുകള്‍ വ്യവസായ വകുപ്പ് വഹിക്കും.

സംരംഭകക്കര്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. മെഗാ സംരംഭക സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തുറയൂര്‍ പഞ്ചായത്തിലുള്ളലര്‍ 7558843683 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.