വിദ്യാര്‍ഥിയുടെ മരണം; വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി


വാകയാട്: വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഫ്സലിന്റെ മരണത്തില്‍ ആദര സൂചകമാണ് അവധി നല്‍കിയത്. സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അഫ്‌സല്‍.

ഇന്നലെയാണ് അഫ്‌സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില് നിന്നെത്തിയ കാറിടിച്ച് അപകടമുണ്ടായത്. ?ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.