perambranews.com

Total 8845 Posts

‘പേരാമ്പ്രയിലെ ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചത് സി.പി.എം ആണെന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം’; പ്രകോപനപരമായ ഒന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഏരിയാ സെക്രട്ടറി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്‌

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്നലെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ പ്രകോപനപരമായ

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍

പേരാമ്പ്ര: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് നാട്ടില്‍ മുഴുവന്‍ കുഴപ്പങ്ങളുണ്ടാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സമാധാനപരമായി പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി

പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തു; ആനക്കുളത്ത് റെസ്റ്റോറന്റിന് പൂട്ട് വീണു

കൊയിലാണ്ടി: പഴകിയ ആഹാരപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആനകുളത്തെ ഹോട്ടൽ അടച്ചു പൂട്ടി. ആനക്കുളം വൈബ്‌’സ് റസ്റ്റോറന്റിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണത്തോടൊപ്പം തന്നെ ധാരാളം ഭക്ഷണം ഫ്രിഡ്ജിൽ പാകം ചെയ്തു വെച്ചിരിക്കുന്നതായും കണ്ടെത്തി. കൊയിലാണ്ടി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പാചകം ചെയ്ത കോഴി ഇറച്ചിയും

പയ്യോളിയില്‍ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പയ്യോളി: പോക്‌സോ കേസില്‍ പയ്യോളിയില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കരയില്‍ താമസിക്കുന്ന പയ്യോളി മൂപ്പിച്ചതില്‍ കെ.പി. സുനീറിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനാണ് കേസ്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബു, എസ്.ഐ. വി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ

സ്‌കൂള്‍ പരിസരത്തും വാഹനങ്ങള്‍ ചീറിപായുന്നു; കുറ്റ്യാടി വടയം സൗത്ത് എല്‍.പി. സ്‌കൂളിനുസമീപം അപകടങ്ങള്‍ തുടര്‍കഥ

കുറ്റ്യാടി: കുറ്റ്യാടി-തീക്കുനി-വടകര റോഡില്‍ വടയം സൗത്ത് എല്‍.പി. സ്‌കൂളിനുസമീപം അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. വാഹനങ്ങളുടെ അതിവേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് വര്‍ധിച്ച അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഞായറാഴ്ചയും ടിപ്പറിടിച്ച് എട്ടുവയസുകാരന്‍ മുഹമ്മദ് അഫ്‌നാന്‍ അതിദാരുണമായി മരിച്ചിരുന്നു. റോഡ് മുറിച്ച് കടക്കുകയായിരുന്ന അഫ്നാനെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ

വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണോ? മേപ്പയ്യൂരിലെ സ്‌കൂളുകളില്‍ പരിശോധന

മേപ്പയ്യൂര്‍: പുതിയ അധ്യായന വര്‍ഷമാരംഭിച്ചതോടെ കുട്ടികളുടെ സുരക്ഷിതത്വമുറപ്പുവരുത്തുന്നതിനായി സ്‌കൂളുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ അഞ്ച് സ്‌കൂളുകളിലാണ് ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പരിശോധന നടന്നത്. സ്‌കുളുകളിലെ ഭൗതിക സാഹചര്യവും ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വവും സംഘം പരിശോധിച്ചു. കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, നരക്കോട് എല്‍.പി സ്‌കൂള്‍, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി

മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; നാദാപുരത്ത് ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ

നാദാപുരം: കടയിൽ നിന്ന് മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാർത്ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയിൽനിന്ന് പോപ് സ്റ്റിക് എന്ന മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ അഷ്‌നിയ, അനന്യ, അമലിക, ഹൃദുപര്‍ണ, മുഖള്‍ ടിങ്കള്‍ എന്നിവര്‍ക്കാണ്

കൂരാച്ചുണ്ടിലും കന്നാട്ടിയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു, കൊടിമരങ്ങളും നശിപ്പിച്ചു; പേരാമ്പ്ര മേഖലയില്‍ വ്യാപക അക്രമം ( ചിത്രങ്ങള്‍)

പേരാമ്പ്ര: വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതോടെ പേരാമ്പ്ര മേഖലയിലെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. പേരാമ്പ്ര, നൊച്ചാട് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് പുറമേ മേഖലയിലെ വിവിധ സ്ഥലങ്ങളിലും ആക്രമ സംഭവങ്ങളരങ്ങേറി. കന്നാട്ടിയില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ആക്രമിച്ചു. ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കൂരാച്ചുണ്ടിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയും

പ്രമുഖ കോണ്‍ഗ്രസ് (എസ്) നേതാവും വട്ടോളി നാഷണല്‍ ഹൈസ്‌ക്കൂള്‍ അധ്യാപകനുമായിരുന്ന പുത്തൂര്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു

പേരാമ്പ്ര: പ്രമുഖ കോണ്‍ഗ്രസ് എസ് നേതാവ് പുത്തൂര്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. വട്ടോളി നാഷണല്‍ ഹൈസ്‌ക്കൂള്‍ റിട്ടയേഡ് അധ്യാപകനായിരുന്നു. 1994 മുതല്‍ മരുതോങ്കരയില്‍ സ്ഥിരതാമസമാണ്. പത്മാവതി അമ്മയാണ് ഭാര്യ. മക്കള്‍: ഹരീഷ് ബാബു (ബാംഗ്ലൂര്‍), രത്‌നകുമാര്‍ (ദുബായ്), രത്‌നാഭായ്. മരുമക്കള്‍: സുരേഷ് ബാബു കരിയാട് (റിട്ടയേഡ് മിലിറ്ററി ഉദ്യോഗസ്ഥന്‍) , ഷീല, ലത. സംസ്‌കാരംഇന്ന് വൈകുന്നേരം

ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് നേരെ അക്രമം

തുറയൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ തുറയൂരിലും അക്രമം. ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ രാത്രയോടെ അക്രമം ഉണ്ടായത്. കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് ശേഷമാണ് ആക്രമ സംഭവമുണ്ടായത്. ഓഫീസ് ആക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ

error: Content is protected !!