koyilandynews

Total 1297 Posts

മേപ്പയ്യൂരില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. 17-ാം വാര്‍ഡില്‍ 9 അയല്‍ സഭകളില്‍ 25 വീടുകള്‍ ഒരു ക്ലസ്റ്റര്‍ എന്ന നിലയിലാണ് ശുചീകരണ പ്രവര്‍ത്തനം. 18 ഗ്രൂപ്പുകളാക്കി വീടുകളില്‍ കയറിയാണ് പരിശോധന നടത്തുന്നത്. ജെ.എച്ച്.ഐ മാര്‍, ആശാ വര്‍ക്കര്‍മാര്‍, അയല്‍ സഭാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവര്‍ പരിപാടികളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ആറു ദിവസം മാറ്റമില്ലാതെയിരുന്ന ശേഷമാണ് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4610 രൂപയും പവന് 400 രൂപ കൂടി 36,880 രൂപയുമായി. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വര്‍ധിച്ചത്. മെയ്

കോവിഡ് പ്രതിരോധത്തില്‍ നാടിനു കരുതലായി നടേരിയിലെ യൂത്ത് കോണ്‍ഗ്രസ്

നടേരി: യൂത്ത് കെയര്‍ കേരളയുടെ ഭാഗമായി നടേരി മേഖല യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ – സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ഏര്‍പ്പെടുത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി.സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റു സഹായങ്ങള്‍ക്കു മായി 24 മണിക്കൂറും വാഹനത്തിന്റേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുമെന്ന് യൂത്ത്

കോവിഡ് വ്യാപനം; ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ കച്ചവട വ്യാപാര സ്ഥാപനങ്ങളുടെ സമയം പുനക്രമീകരിച്ചു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ വ്യാപാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പുന ക്രമീകരിച്ചു. മറ്റന്നാള്‍ മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായാണ് ക്രമീകരിച്ചത്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള പോലീസ് അധികാരികളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഒഴികെയുളള കച്ചവട വ്യാപാര

അടൂരില്‍ 98 വയസ്സുകാരിക്ക് മര്‍ദ്ദനം; ചെറുമകന്‍ അറസ്റ്റില്‍

അടൂര്‍: അടൂരില്‍ വയോധികയെ മര്‍ദ്ദിച്ച കുറ്റത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്തില്‍ 98 വയസ്സുകാരിയായ ശോശാമ്മയെ മര്‍ദ്ദിച്ച കൈതപ്പറമ്പ് തിരുവിനാല്‍ പുത്തന്‍വീട്ടില്‍ എബിന്‍ മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എബിന്‍ ശോശാമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം വീട്ടുകാര്‍ തന്നെയാണ് പരാതി നല്‍കിയത്. എബിന്‍ വയോധികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ വീട്ടുകാര്‍ തടസം നില്‍ക്കുന്നത് കാണാം. ഒരു പെണ്‍കുട്ടി

കേരളത്തിൽ കനത്ത മഴ തുടരുന്നു; കോഴിക്കോട് ഉൾപ്പടെ 11 ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്തും. തെക്കന്‍ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം. കാലവര്‍ഷം കേരളത്തോട് കൂടുതല്‍ അടുത്തതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നിന് മുന്‍പുതന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. ഇത്തവണ മികച്ച മഴ തന്നെ ലഭിക്കുമെന്നാണ്

പൂന്തുറയില്‍ കാണാതായ രണ്ട് മത്സ്യത്തൊളിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു; 7 പേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറ: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഏഴ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. രണ്ടു പേരെ ഇനിയും കാണ്ടെത്താനുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഡേവിസന്‍റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. കാണാതായ രണ്ടു പേർക്ക് വേണ്ടിയുടെ തീരസംരക്ഷണ സേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്. ഷെർവിയാർ, ജോസഫ് എന്നിവരെയാണ് ഇന്നലെ കാണാതായത്. മന്ത്രി ആന്റണി രാജുവും സജി

‘എന്റെ കൃഷിത്തോട്ടം’; ജില്ലയില്‍ കുട്ടികര്‍ഷകരൊരുക്കിയത് 16.869 കിലോ പച്ചക്കറികള്‍, കൊയിലാണ്ടിയിലെ കൊച്ചുമിടുക്കി ഹൃതികയ്ക്ക് ഒന്നാം സ്ഥാനം, മൂന്നാം സ്ഥാനം കരസ്ഥമാക്കി പയ്യോളിയിലെ മിലന്‍

കൊയിലാണ്ടി: മാതൃഭൂമി ഫെഡറല്‍ ബാങ്ക് സീഡ് എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ എന്റെ പച്ചക്കറിതോട്ടം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഹൃതിക എസ് പ്രമോദ് കുമാര്‍ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനി. കോഴിക്കോട് കൊയിലാണ്ടി ഗവ.ഗേള്‍സ് എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിലന്‍ എസ് മനോജ്. പുത്തന്‍മരച്ചാലില്‍ മനോജ്,

വാഗ്ദാനം വെറുതെയല്ല, നടപ്പിലാക്കാനുള്ളതാണ്; വാർഡിൽ ഹോംകെയര്‍ യാഥാര്‍ത്ഥ്യമാക്കി കൊയിലാണ്ടിയിലെ കൗണ്‍സിലര്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തി എട്ടാം വാര്‍ഡില്‍ പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം നിറവേറ്റി കൗണ്‍സിലര്‍ സി പ്രഭ. നന്മ നിധി എന്ന പേരില്‍ കൗണ്‍സിലര്‍ സ്വരൂപിച്ച സ്വന്തം ഫണ്ടില്‍ നിന്ന് വാര്‍ഡിലെക്ക് പാലിയേറ്റീവ് ഹോം കെയറിനായി പുതിയ വാഹനം വാങ്ങി നല്‍കിയതോടെയാണ് ഹോംകെയര്‍ യാഥാര്‍ത്ഥ്യമായത്. വാഹനം നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല

പൊതുജനമറിയാന്‍; കോഴിക്കോട് ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സമാകുന്നതിനാലാണ് നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ഒരു സമയം നാലില്‍ കൂടുതല്‍ ആളുകള്‍ അക്ഷയകേന്ദ്രത്തില്‍ കയറുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു മണി

error: Content is protected !!