perambranews.com

Total 1467 Posts

പേരാമ്പ്ര റോട്ടറി ക്ലബിനെ ഇനി ഇവര്‍ നയിക്കും; പുതിയ സാരഥികള്‍ സ്ഥാനമേറ്റു

പേരാമ്പ്ര: പേരാമ്പ്ര റോട്ടറിയുടെ 2023- 24 വർഷത്തെ സാരഥികൾ സ്ഥാനമേറ്റു. ഇന്നലെ പേരാമ്പ്ര ജെകെ പാർക്ക് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സുധീഷ് എൻ പി, സെക്രട്ടറിയായി റൊട്ടേറിയൻ സി.സി. രജീഷ്‌, ട്രഷറർ ആയി അഭിലാഷ് എന്നിവർ സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് മേജർ ഡോണർ റോട്ടറിയൻ ഡോക്ടർ സന്തോഷ് ശ്രീധർ ചടങ്ങ്

സമഗ്ര നാളീകേര വികസന പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കം; ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ഗുണഭോക്താക്കളിലേക്ക്‌

മേപ്പയൂർ: 2023-24 സാമ്പത്തിക വർഷത്തിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ ജനകീയസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസന പദ്ധതിക്ക് തുടക്കം. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ, ബഷീർ മാസ്റ്റർ എടത്തിക്കണ്ടിക്ക് പെർമിറ്റും വളവും നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആർ.എ അപർണ സ്വാഗത പ്രസംഗവും പദ്ധതി വിശദീകരിക്കുകയും ചെയ്തു. സർവ്വീസ് പ്രോവൈഡർമാരായ മേപ്പയൂർ

വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ അനുസ്മരണം; സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ജബലുന്നൂർ വിദ്യാർഥി സംഘടന സുഹ്ബയുടെ നേതൃത്വത്തില്‍ അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാരുടെ അനുസ്മരണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. മിദ്‌ലാജ് ചളിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. റഹ്മത്തുള്ളാഹ് നിസാമി പ്രാർഥന നിർവഹിച്ചു. ഷരീഫ് മുസ്ല്യാർ അധ്യക്ഷനായി. ഫസ്‌ലു റഹ്‌മാൻ വാഫി,

പേരാമ്പ്രയിലെ ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; മരണം നാട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തിന് പിന്നാലെ

പേരാമ്പ്ര: പേരാമ്പ്രയിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ പാറത്തറ മുക്ക് വെള്ളത്താട്ടില്‍ രവീന്ദ്രനാണ് മരിച്ചത്. ഇന്ന് കാലത്ത് 9.15നാണ് ഇയാള്‍ ലോഡ്ജിലെത്തി മുറിയെടുത്തത്. ഇന്നലെ രാത്രി നാട്ടില്‍ വച്ച് ചിലരുമായി രവീന്ദ്രന്‍ വാക്കേറ്റം നടത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടൗണില്‍ മുറിയെടുത്തതായി കണ്ടെത്തിയത്.

ഏക സിവിൽ കോഡിന്റെ പേരിൽ സി.പി.എം സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; ഇ.കെ. മൗലവി

ഏക്കാട്ടൂർ: ഏക സിവിൽ കോഡിന്റെ പേരിൽ സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാതെ സി.പി.എം. സമൂഹത്തെ രണ്ട് തട്ടിലാക്കി ഭിന്നിക്കാൻ ശ്രമിക്കുകയാണെന്ന് അരിക്കുളം പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ.കെ. മൗലവി. “പ്രതാപങ്ങളുടെ നാട്ടിൽ പ്രത്യാശയുടെ പതാക ” ഖാഇതെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം” എക്കാട്ടൂരിൽ പി.കെ. അഹമ്മദ്ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സി.വി.റഊഫ് ഹാജി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ലഹരി മാഫിയ ആക്രമണം; കൂത്താളി സ്വദേശി എഴുതിയ ‘മാലാഖ മുഖി’ പ്രകാശനത്തിനൊരുങ്ങുന്നു

പേരാമ്പ്ര: ജോലി സ്ഥലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മാഫിയകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പശ്ചാത്തലമാക്കി കൂത്താളി സ്വദേശി ജികേഷ് എഴുതിയ ‘മാലാഖ മുഖി’ എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. ലഹരി മാഫിയകളുടെ ആക്രമണത്തിന് ഇരയായി തന്റെ ജോലിയും ജീവിതവും കുടുംബവും തകര്‍ന്ന നഴ്‌സിന്റെ കഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ചികിത്സക്കെത്തിയ ആളുടെ ആക്രമണത്തിനിരയായി ഡോ.വന്ദന മരിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍

വഞ്ചിതരായത് നൂറ് കണക്കിനാളുകൾ; പേരാമ്പ്രയിൽ ധനകോടി ചിറ്റ്‌സിലെ ചിറ്റാളന്മാർ നിയമനടപടികളിലേക്ക്

പേരാമ്പ്ര: ധനകോടി ചിറ്റ്സ് പേരാമ്പ്ര ബ്രാഞ്ചിന്റെ കീഴിലുള്ള ധനകോടി ചിറ്റാളന്മാരുടെ കൺവൻഷൻ പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ചു. ധനകോടി ചിറ്റ്സ് പേരാമ്പ്ര ശാഖ പൂട്ടിക്കിടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ചിന്റെ കീഴിലുള്ള ചിറ്റാളന്മാര്‍ യോഗം ചേര്‍ന്ന് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. നൂറിലധികം വരുന്ന ചിറ്റാളന്മാര്‍ കണ്‍സ്യൂമര്‍ കോടതിയിലും പോലീസിലും പരാതി നൽകാൻ കണ്‍വന്‍ഷനില്‍ തീരുമാനമായി. തട്ടിപ്പിനെ തുടര്‍ന്ന്

ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ കീറിമുറിച്ചു; തീരാദുരിതത്തിലായി അരിക്കുളത്തെ ഡ്രൈവര്‍മാര്‍

അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിക്കായി അരിക്കുളം പഞ്ചായത്തിലെ റോഡുകള്‍ കീറിമുറിച്ചത് നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. റോഡില്‍ നിരന്തരം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ആഴ്ചയില്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ട സ്ഥിതിയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിന് സൈഡായി പൈപ്പിട്ട ചാലുകളില്‍ വാഹനങ്ങളും താഴ്ന്ന്‌ പോവുന്നുണ്ട്‌. രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ, ജീപ്പ് പോലുള്ള വാഹനങ്ങളില്‍ രോഗികളെയും കൊണ്ടുപോവുമ്പോഴാണ് കൂടുതല്‍ ദുരിതം.

ഭാരതപ്പുഴയിലൂടെ ഒഴുകിയെത്തി യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് താഴെയായാണ് കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് പാലത്തിന് താഴെയായി കണ്ടെത്തിയത്. തൃശ്ശൂര്‍ഭാഗത്തുനിന്ന് പുഴയിലൂടെ ഒഴുകിയെത്തിയതാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മലബാറിലെ പ്ലസ് ടു പ്രതിസന്ധി; പേരാമ്പ്ര എ.ഇ.ഒ ഓഫീസ് ഉപരോധിച്ച് മുസ്ലീം ലീഗ്

പേരാമ്പ്ര: മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി പേരാമ്പ്ര എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല സമരം ഉദ്ഘാടനം ചെയ്തു. ”ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച കഴിഞ്ഞിട്ടും മലബാർ മേഖലയിൽ അരലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാതെ പ്രതിസന്ധിയിലായത് സംസ്ഥാന സർക്കാറിന്റെ

error: Content is protected !!