perambranews.com

Total 1467 Posts

ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്ക്‌

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും റോഡരികിലുണ്ടായിരുന്ന ബൈക്ക് യാത്രികനും പരിക്കേറ്റു. പുത്തൂര്‍വട്ടം ബസ് സ്‌റ്റോപ്പിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തുള്ള ബൈക്കില്‍ തട്ടുകയായിരുന്നു. കെഎല്‍11 എഎച്ച് 1479 എന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

”ഈ പരിക്കിന്റ മുറിവുണങ്ങിയിട്ട് വേണം നിന്റെ നീതിക്ക് കാവലിരിക്കാന്‍” പേരാമ്പ്ര വാഹനാപകടത്തില്‍പ്പെട്ട പൊലീസുകാരന്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ‘വിഷംതുപ്പുന്ന’ കമന്റിട്ടവര്‍ക്ക് പൊലീസുകാരന്റെ വൈകാരികമായ മറുപടി

പേരാമ്പ്ര: പേരാമ്പ്രയില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടുള്ള അപകടം സംബന്ധിച്ച വാര്‍ത്തയ്ക്കു കീഴില്‍ ‘വിഷംതുപ്പുന്ന’ കമന്റുകള്‍ എഴുതിയിട്ടവര്‍ക്ക് മറുപടിയെന്നോണം പൊലീസുകാരന്റെ വൈകാരികമായ കുറിപ്പ് ചര്‍ച്ചയാവുന്നു. ”ഈ പരിക്കിന്റ മുറിവുണങ്ങിയിട്ട് വേണം നിന്റെ നീതിക്ക് നിദ്രാവിഹീനനായി കാവലിരിക്കാന്‍” എന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. പേരാമ്പ്ര സ്വദേശിയും പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായ അഭിജിത്താണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പൊലീസ്

കോഴിക്കോട് നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

കോഴിക്കോട്: നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു. രാരിച്ചന്‍ റോഡില്‍ രഞ്ജിത്ത് വേണുഗോപാല്‍ ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. രഞ്ജിത്തിന്റെ ജോലി സ്ഥലത്ത് നിന്ന് ഭാര്യയും മകനും നാട്ടിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഇരുപത് വര്‍ഷമായി ബഹ്‌റൈനിലുള്ള രഞ്ജിത്ത് ഓഗസ്റ്റില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. പരേതനായ വേണുഗോപാലന്റെയും ലീലാ വേണുഗോപാലിന്റെയും മകനാണ്. ഭാര്യ

കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ബംഗാൾ സ്വദേശി പിടിയിൽ; തൂക്കി നൽകാനുള്ള ത്രാസും അറുപതിനായിരം രൂപയും പിടികൂടി (വീഡിയോ കാണാം)

കൊയിലാണ്ടി: കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. 100 ഗ്രാമിലേറെ കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ, കഞ്ചാവ് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവർ, അറുപതിനായിരം രൂപ എന്നിവ സഹിതമാണ് ബംഗാൾ സ്വദേശി സാജിദിനെ കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കീഴരിയൂർ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വച്ചാണ് ഇയാളെ പിടിച്ചത്. സംശയം

പേരാമ്പ്ര വിളയാട്ടുകണ്ടി വാഴയില്‍ ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: വിളയാട്ടുകണ്ടി (വാഴയില്‍) ഫാത്തിമ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: കുഞ്ഞയിശ്ശ, ഖദീജ, ആസ്യ, നബീസ, സുബൈദ, റംല, മൊയ്തു മൂസ്സ, ഹനീഫ, മുഹമ്മദ്, പരേതയായ മറിയം. സഹോദരങ്ങള്‍: വിളയാട്ടുകണ്ടി അബ്ദുള്ള, ഖദീജ, പരേതരായ തറുവൈക്കുട്ടി, മമ്മു, മൊയ്തു, ഖാദര്‍, ആസ്യ.

”ആദ്യം ബബീഷ് കിണറ്റിലേക്ക് ചാടി, പിന്നാലെ രാജേട്ടനും ലക്ഷ്മണേട്ടനും”; കിണറ്റില്‍ വീണ സിനാനെ രക്ഷപ്പെടുത്തിയ കഥ ദൃക്സാക്ഷി അനൂപ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുന്നു

”ചെറിയോന്‍ വെള്ളം കോരാന്‍ പോയതായിരുന്നു, അയിന്റടേല്‍ വെള്ളത്തില് പാമ്പിനപ്പോലെ എന്തിനെയോ കണ്ട്‌ കിണറ്റിലേക്ക് ഏന്തി നോക്കിയതാ. അന്നേരാണ് കാലുപൊന്തി വീണത്. 18 കോലിന്റെടത്ത് ആഴമുള്ള കിണറാ…….ബബീഷ് അന്നേരം കിണറ്റിലേക്ക് എടുത്ത് ചാടിയില്ലായിരുന്നെങ്കില്‍! ഇന്നലെ കണ്ണമ്പത്ത് കിണറ്റില്‍ വീണ സിനാന്‍ എന്ന കുട്ടിയെ അയല്‍ക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ കഥ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുമ്പോള്‍ നാട്ടുകാരനായ

കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് ഓടിയെത്തി, ഉടനെ കയറുമായി കിണറ്റില്‍ ഇറങ്ങി താങ്ങിനിര്‍ത്തി; അരിക്കുളം സ്വദേശി സിനാന് പുതുജീവന്‍ നല്‍കിയത് അയല്‍വാസികളുടെ കൃത്യസമയത്തെ ഇടപെടല്‍

അരിക്കുളം: ”വൈകുന്നേരം പണി കയറി വന്ന് വീട്ടിലിരുന്ന് ചോറ് തിന്നുമ്പോഴാണ് പുറത്തെന്തോ ബഹളം കേള്‍ക്കുന്നതായി അമ്മ പറഞ്ഞത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കൈ പോലും കഴുകാതെ ഓടി. അവിടെയെത്തിയപ്പോഴാണ് സുഹൃത്ത് നിസാറിന്റെ മകന്‍ കിണറ്റില്‍ വീണതു കണ്ടു. കിണറിന്റെ പണിക്ക് പോയി പരിചയമുളളതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കിണറ്റില്‍ ഇറങ്ങുകയായിരുന്നു.” ഇന്നലെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് അരിക്കുളം

ആദ്യം തള്ളി, പിന്നെ വാക്കേറ്റം, ഒടുവില്‍ കൂട്ടയടി; ബസുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ അവസാനിച്ചപ്പോള്‍- മാനന്തവാടിയില്‍ നിന്നുള്ള വീഡിയോ കാണാം

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കലാശിച്ചത് കൂട്ടയടിയില്‍. കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസിന്റെയും പിന്‍ഭാഗം ഇടിച്ചതാണ് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചത്. സ്റ്റാന്റില്‍ വെച്ച് സ്വകാര്യബസിന്റെ പിന്‍ഭാഗത്തെ അരികില്‍ കെ.എസ്.ആര്‍.ടി.സി ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കാര്യങ്ങള്‍സംസാരിച്ചുകൊണ്ടിരിക്കെ സ്വകാര്യ ബസ് ജീവനക്കാരന്‍ ചെറുതായൊന്ന്

ചാന്ദ്രയാന്‍ 3ല്‍ കയ്യൊപ്പ് ചാര്‍ത്തിയവരില്‍ കൊയിലാണ്ടി സ്വദേശിയായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനും; നാടിന് അഭിമാനമായി അബി.എസ്.ദാസ്

കൊയിലാണ്ടി: ലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ സ്വപ്‌ന ദൗത്യം ചാന്ദ്രയാന്‍ 3ല്‍ കയ്യൊപ്പ് ചാര്‍ത്തി കൊയിലാണ്ടിയും. കൊയിലാണ്ടി സ്വദേശിയും ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനുമായ അബി എസ്.ദാസാണ് കൊയിലാണ്ടിയുടെ അഭിമാനമായി മാറിയിരിക്കുന്നത്. ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 3 നെയും കൊണ്ട് കുതിച്ച് ഉയര്‍ന്ന LVM 3 റോക്കറ്റിലെ ക്രയോജനിക്ക് സ്റ്റേജിന്റെ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലും ടെസ്റ്റിങ്ങിലും നേരിട്ട് പങ്കെടുത്ത അബി. എസ്.ദാസ്

പേരാമ്പ്ര സബ്ജില്ല അലിഫ് ടാലൻറ് ടെസ്റ്റ്; സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന അറബിക് ടാലൻറ് ടെസ്റ്റിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാ അറബിക് ടാലൻറ് മത്സരം സംഘടിപ്പിച്ചു. സി.പി.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ടി മുനീർ, കെ.കെ മുഹമ്മദലി, കെ.പി സമീർ, പി.ഐ സലാം, ആസിഫ് കൂത്താളി, കെ.എംനജീബ്, എം.റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!