Category: നടുവണ്ണൂര്‍

Total 308 Posts

വിഷുവിന് വിഷരഹിതമായ വെള്ളരിയും കൈപ്പയും വഴുതിനയും ജനങ്ങളിലേക്ക്; കായണ്ണയില്‍ വിദ്യാര്‍ഥികളുടെ ‘ഹരിതം’ പച്ചക്കറി വിപണി തുറന്നു

കായണ്ണബസാര്‍: കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ഹരിതം പദ്ധതിയില്‍ വിളയിച്ച വിഷരഹിത പച്ചക്കറി വിപണനം ആരംഭിച്ചു. വിപണനോദ്ഘാടനം കൃഷിഓഫീസര്‍ പി.സി അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. വെള്ളരി, കൈപ്പ, വഴുതിന, ചീര തുടങ്ങി പത്തിനം പച്ചക്കറി ഇനങ്ങളുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്. ഇതാണ് ഇപ്പോള്‍ വിപണനത്തിനായി എത്തിച്ചിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ്

മിൽമ ക്ഷീരസദനം പദ്ധതി; വാകയാട്ടെ ക്ഷീര കർഷകയ്ക്ക് വീടൊരുങ്ങുന്നു

നടുവണ്ണൂർ : മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ വാകയാട്ട് നടപ്പാക്കുന്ന ക്ഷീരസദനം പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നടന്നു. മിൽമ ചെയർമാൻ കെ.എസ്. മണി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. വാകയാട് ക്ഷീരസംഘത്തിൽ പാലളക്കുന്ന ക്ഷീരകർഷകയായ വാകയാട് പുതിയോട്ടും കണ്ടി സരളയ്ക്കാണ് മിൽമ വീട് നിർമ്മിച്ച് നൽകുന്നത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് വീട് നിർമിക്കുന്നത്. ബ്ലോക്ക്

പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു

നടുവണ്ണൂര്‍: കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് ആയിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.എം കുമാരന്‍. (അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്‌മെന്റ്, പാലക്കാട്). മക്കള്‍: വത്സലാകുമാരി (റിട്ട. ഓവര്‍സിയര്‍, പി.ഡബ്യൂഡി), ടി.എം പുഷ്പ (റിട്ട. ഹെല്‍ത്ത് നേഴ്‌സ്, പുളിയഞ്ചേരി), ടി.എം നിര്‍മല (അധ്യാപിക ആഴ്ചവട്ടം ഹയര്‍ സെക്കന്ററി സ്‌കൂള്‍),

വീട്ടിൽ നിന്നിറങ്ങി പോയി, പന്നീട് തിരികെ എത്തിയില്ല; വർഷങ്ങൾക്കിപ്പുറവും വാകയാട് സ്വദേശിയായ യുവാവ് കാണാമറയത്ത്

നടുവണ്ണൂർ: വർഷങ്ങൾ പിന്നിട്ടിട്ടും വാകയാട് സ്വദേശിയായ യുവാവ് ഇപ്പോഴും കാണാമറയത്ത്. വാകയാട് കിഴക്കെ വീട്ടിൽ മമ്മൂഞ്ഞിന്റെ മകൻ ബഷിറിനെയാണ് നാല് വർഷങ്ങൾക്ക് മുമ്പേ കാണാതായത്. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബാം​ഗങ്ങൾ. 2017 ഡിസംബർ ഒന്നാം തിയ്യതി വെെകീട്ട് വീട്ടിൽ നിന്നും ഇറങ്ങിപോയതാണ് ബഷീർ. പിന്നീട് മടങ്ങിവന്നില്ല. ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് ബഷീറിന്. യുവാവിനെ കാണാത്തതിനെ

31 ന് ആറാട്ട് ബലി, തിരുവാറാട്ട്, കൊടിയിറക്കൽ; നടുവണ്ണൂർ നീറോത്ത് മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി

നടുവണ്ണൂർ: നടുവണ്ണൂർ നീറോത്ത് മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി ചെറുവാക്കാടില്ലത്ത് ശ്രീകാന്ത് നമ്പൂതിരി കാർമികത്വം വഹിച്ചു. 28-ന് ഭഗവതിസേവ, ആധ്യാത്മികപ്രഭാഷണം, പൂനത്ത് ഭാഗത്തുനിന്നുള്ള താലപ്പൊലി വരവ്, കലാപരിപാടികൾ എന്നിവയുണ്ടാകും. 29-ന് ഉത്സവബലി നടത്തും. ലളിതാസഹസ്രനാമാർച്ചന, തിരുവാതിരക്കളി, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, കുന്നിക്കൂട്ടം കാവിൽനിന്നുള്ള താലപ്പൊലി വരവ്, കഥാപ്രസംഗം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടാകും. 30- ന്

കരിവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

നടുവണ്ണൂര്‍: ചെന്നൈയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഇഷാന്‍. വി.നായര്‍ മരിച്ചു. പതിമൂന്ന് വയസ്സായിരുന്നു. പാലക്കാട് അക്ഷയയില്‍ വിപിന്‍.വി. നായരുടെയും കരുവണ്ണൂര്‍ ‘സുഷമ’യില്‍ ബിനിഷയുടെയും മകനാണ്. ചെന്നൈയില്‍ താംബരത്തിനടുത്ത് പല്ലാവരം ചൈതന്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇഷാന്‍ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസ്റ്റില്‍ കയറാന്‍ പോകുമ്പോള്‍ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. ചികില്‍സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. സംസ്‌കാരം

സരോവരം പീഡനക്കേസ്: തെളിവില്ല, നടുവണ്ണൂര്‍ സ്വദേശിയെ വെറുതെവിട്ടു, വിധി വന്നത് മതപരിവര്‍ത്തന ശ്രമമെന്ന ആരോപണത്തിന്റെ പേരില്‍ വിവാദമായ കേസില്‍

നടുവണ്ണൂര്‍: സരോവരത്ത് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിയെ കോടതി വെറുതെ വിട്ടു. സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.പ്രിയയുടേതാണ് വിധി. നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ബൈത്തുറഹ്മ താക്കോല്‍ദാനം നടത്തി; ഊരള്ളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാഷിമിന്റെ കുടുംബത്തിന് ഭവനം

നടുവണ്ണൂര്‍: ഊരള്ളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി കാര്യാട്ട് കുഴിയില്‍ ഹാഷിമിന്റെ കുടുംബത്തിന് ബൈത്തു റഹ്മ ഭവനം നിര്‍മ്മിച്ചു നല്‍കി. ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടാണിത്. റിലീഫ് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ നാസര്‍ താക്കോല്‍ കൈമാറി. ചടങ്ങില്‍ അരിക്കുളം

കുട്ടികൾക്ക് മികവുറ്റവരാവാൻ; പഠനോത്സവവുമായി നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ

നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സജ്ന അക്സർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷഹർ ബാനു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ യു.എം. രമേശൻ, മണോളി ഇബ്രാഹിം മാസ്റ്റർ, സനിൽ കെ.എസ്, കെ. മുബീർ, എ. ശില്പ, ശരണ്യ ബി.എസ്, എൻ. അൻസില, ടി.പി. അനഘ, കെ. റഷിന എന്നിവർ

തെക്കെയില്‍ത്താഴെ- എളേടത്തുതാഴെ തോട്ടിലെ തുറന്നുവിട്ട ബണ്ടടയ്ക്കാന്‍ നടപടിയായില്ല; അഞ്ചേക്കറോളം വരുന്ന പുഞ്ചക്കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങി, സമരത്തിനൊരുങ്ങി കര്‍ഷകരും നാട്ടുകാരും

നടുവണ്ണൂര്‍: ബണ്ടിന്റെ ഷട്ടര്‍ തുറന്നതോടെ കൃഷിയ്ക്ക് വെള്ളമില്ലാതായതായി പരാതി. നടുവണ്ണൂര്‍ തെക്കെയില്‍ത്താഴെ പാടശേഖരത്തിലേക്കും ജലപദ്ധതിയുടെ കിണറുകളിലേക്കും വെള്ളമെത്തുന്ന തെക്കെയില്‍ത്താഴെ- എളേടത്തുതാഴെ തോട്ടിലെ തുറന്നുവിട്ട ബണ്ടടയ്ക്കാന്‍ നടപടി സ്വീകരിയ്ക്കാത്തതാണ് കര്‍ഷകര്‍ക്ക് ദുരിതമാവുന്നത്. ഇതേത്തുടര്‍ന്ന് കുടിവെള്ളമില്ലാതെ വലഞ്ഞ ഗുണഭോക്താക്കളും കൃഷിചെയ്യാന്‍ വിഷമിക്കുന്ന കര്‍ഷകരും സമരത്തിനൊരുങ്ങുകയാണ്. ഈന്തോലച്ചന്‍കണ്ടി, കിഴിക്കോട്ട് കോളനി, തെക്കെയില്‍ പാടശേഖരത്തില്‍ പുഞ്ചക്കൃഷി നടത്തുന്ന കര്‍ഷകരാണ് നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തോഫിസിലേക്ക്

error: Content is protected !!