31 ന് ആറാട്ട് ബലി, തിരുവാറാട്ട്, കൊടിയിറക്കൽ; നടുവണ്ണൂർ നീറോത്ത് മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി


നടുവണ്ണൂർ: നടുവണ്ണൂർ നീറോത്ത് മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി ചെറുവാക്കാടില്ലത്ത് ശ്രീകാന്ത് നമ്പൂതിരി കാർമികത്വം വഹിച്ചു.

28-ന് ഭഗവതിസേവ, ആധ്യാത്മികപ്രഭാഷണം, പൂനത്ത് ഭാഗത്തുനിന്നുള്ള താലപ്പൊലി വരവ്, കലാപരിപാടികൾ എന്നിവയുണ്ടാകും. 29-ന് ഉത്സവബലി നടത്തും.

ലളിതാസഹസ്രനാമാർച്ചന, തിരുവാതിരക്കളി, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, കുന്നിക്കൂട്ടം കാവിൽനിന്നുള്ള താലപ്പൊലി വരവ്, കഥാപ്രസംഗം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.

30- ന് മെഗാ തിരുവാതിരക്കളിയും 31-ന് നടതുറന്ന് പള്ളിയുണർത്തൽ, ആറാട്ട് ബലി, തിരുവാറാട്ട്, തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്കൽ എന്നിയുമുണ്ടാകും.