Category: Push

Total 1835 Posts

സാഹിത്യക്കാരന്‍ എം.സുധാകരന്‍ അന്തരിച്ചു

വടകര: പ്രശസ്ത കഥാകൃത്ത് എം.സുധാകരന്‍ അന്തരിച്ചു. അറുപത്തി നാല് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. അങ്കണം അവാര്‍ഡ്, ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വടകര എംപ്ലോയ്‌മെന്റ് ഓഫീസറായിരുന്നു. സാഹിത്യക്കാരന്‍ പരേതനായ ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെയും പരേതയായ മന്നത്തില്‍ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി മക്കള്‍: സുലിന്‍, ഷര്‍ഗില്‍ സംസ്‌കാരം: രാത്രി എട്ട് മണിക്ക്

കോഴിക്കോട് ടൗണില്‍ റോഡരികില്‍നില്‍ക്കവെ ബൈക്കിലെത്തിയ സംഘം ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബൈക്കിലെത്തിയ സംഘം റോഡരികില്‍നിന്ന രണ്ടുപേരെ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞു. മാറാട് സ്വദേശി ഷാഹില്‍(22) നെ പരിക്കുകളോടെ പോലീസ് ഗവ. ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമന്‍ പരാതിയില്ലെന്നും ആശുപത്രിയിലേക്ക് പോകുന്നില്ലെന്നും പറഞ്ഞ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് തിങ്കളാഴ്ച 12.30 ഓടെയായിരുന്നു ആക്രമണം. സിറ്റി കണ്‍ട്രോള്‍ റൂം എസ്.ഐ. എ.കെ സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള

മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയും കായണ്ണ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു

കായണ്ണബസാർ: കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സി.പി.എം കായണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അം​ഗം, കർഷക സംഘം ജില്ലാ കമ്മിറ്റി അം​ഗം, പേരാമ്പ്ര ഏരിയാ സെക്രട്ടറി, ഏരിയാ റെഡ് വളണ്ടിയർ ക്യാപ്റ്റൻ, കായണ്ണ ​ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ

ഒന്നര കോടിയുടെ ആനക്കൊമ്പുമായി കോഴിക്കോട് നാലുപേര്‍ പിടിയില്‍

കോഴിക്കോട്: ഒന്നരകോടിയുടെ ആനക്കൊമ്പുമായി കോഴിക്കോട് നാലുപേര്‍ പിടിയില്‍. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫര്‍ (30), മുഹമ്മദ് ബാസില്‍ (25), ഷുക്കൂര്‍ (30), പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ റഷീദ്(50) എന്നിവരാണ് ഫോറസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡ് വിജിലന്‍സ് റെയ്ഞ്ചിന്റെ പിടിയിലായത്. എട്ടുകിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ആവശ്യക്കാര്‍ എന്ന വ്യാജേന സമീപിച്ചാണ് പ്രതികളില്‍ നിന്ന് ഫോറസ്റ്റ്

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലിനും തിരുത്തലിനും അവസരം; പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന് തുടക്കമായി

തിരുവനന്തപുരം: 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. യജ്ഞത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉള്‍പ്പെടെ അവസരമുണ്ടാകും. വോട്ടര്‍മാരെ സഹായിക്കാന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലെത്തും. ബി.എല്‍.ഒമാരുടെ സഹായം കൂടാതെ

‘പുതിയ പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന് പ്രതീക്ഷ’; മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട ‘ഇന്ത്യ ‘എന്ന പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി. മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെയാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. മണിപ്പൂര്‍ കലാപത്തിനു പിറകില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍

അന്താരാഷട്ര കടുവാ ദിനാചരണം; മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് ഒരുക്കി

മേപ്പയ്യൂര്‍: ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രീന്‍ കേറ്റഡ് കോര്‍പും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തിയത്. ഹെഡ്മാസ്റ്റര്‍ നിഷിദ് കെ ഉദ്ഘാടനം

നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ട് വ്യാജനോ ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്‌ ? വസ്തുതയറിയാം

സത്യമാണോയെന്ന്‌ പരിശോധിക്കാതെയാണ് പലപ്പോഴും നമ്മള്‍ സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകളും, കുറിപ്പുകളും ഷെയര്‍ ചെയ്യാറുള്ളത്. ഇങ്ങനെ വൈറലായ പല വാര്‍ത്തകളും, കുറിപ്പുകളും അവസാനം കള്ളമാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ടുകള്‍ വ്യാജമാണ് എന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ പുറത്ത് വന്നിരുന്നു. ഈ നോട്ടുകള്‍ വ്യാജനാണെന്നും, ബാങ്കിലും കടകളലിലും സ്വീകരിക്കാതെ

എക്‌സൈസ് പരിശോധന; പേരാമ്പ്ര ടൗണില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ ഹുസൈന്‍ സിയാദ്(24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 3.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം

തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായ് ബോധവല്‍ക്കരണം; മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കായ് ക്ലാസ് നടത്തി അഗ്നിരക്ഷാ സേന

മേപ്പയ്യൂര്‍: പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും ക്ലാസ് എടുത്തു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. മെഡിക്കല്‍ ഓഫീസര്‍ ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.

error: Content is protected !!