സാഹിത്യക്കാരന്‍ എം.സുധാകരന്‍ അന്തരിച്ചു


വടകര: പ്രശസ്ത കഥാകൃത്ത് എം.സുധാകരന്‍ അന്തരിച്ചു. അറുപത്തി നാല് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. അങ്കണം അവാര്‍ഡ്, ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വടകര എംപ്ലോയ്‌മെന്റ് ഓഫീസറായിരുന്നു.

സാഹിത്യക്കാരന്‍ പരേതനായ ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെയും പരേതയായ മന്നത്തില്‍ ദേവകി അമ്മയുടെയും മകനാണ്.
ഭാര്യ: ശാലിനി മക്കള്‍: സുലിന്‍, ഷര്‍ഗില്‍
സംസ്‌കാരം: രാത്രി എട്ട് മണിക്ക്