എക്‌സൈസ് പരിശോധന; പേരാമ്പ്ര ടൗണില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍


പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ ഹുസൈന്‍ സിയാദ്(24) ആണ് പിടിയിലായത്.

ഇയാളില്‍ നിന്നും 3.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസ് എടുത്തു.

പെട്രോളിംഗില്‍ പി.ഒ സബീര്‍അലി, സി.ഇ.ഒ അനൂപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.