ജനകീയ ആതുര സേവകന്‍ ഡോക്ടര്‍ കെ.എം പ്രദീപ് കുമാറിന് ജന്മനാടായ കൈതക്കലിന്റെ സ്‌നേഹാദരവ്


കൈതക്കല്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് ബയോകെമിസ്ട്രി ലാബ് സീനിയര്‍ അസിസ്റ്റാന്റായി വിരമിക്കുന്ന ഡോ.കെ.എം പ്രദീപ് കുമാറിന് ജന്മനാടിന്റെ സ്‌നേഹാദരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജയന്‍ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ശാരദ പട്ടേരിക്കണ്ടി ( പ്രസിഡന്റ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ) ഉപഹാര സമര്‍പ്പണവും ഡോക്ടര്‍ പി.സുരേഷ് ആദരഭാഷണവും നടത്തി.

സി.കെ പാത്തുമ്മ ടീച്ചര്‍ (വൈ.പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത്), ശോഭന വൈശാഖ് (മെമ്പര്‍), ടി സുമേഷ്(മെമ്പര്‍ 12), എം.സിന്ധു( മെമ്പര്‍ വാര്‍ഡ് 5), അഡ്വ. കെ.കെ രാജന്‍, റഫീഖ് കല്ലോത്ത്, കെ.പി ഗംഗാധരന്‍ മാസ്റ്റര്‍, വി.പി റിയാസ് സലാം, ജീന രമേശന്‍, ഷൈലജ പൊയിലില്‍, ടി.സന്തോഷ്, കെ.സി സുഭാഷ്, സഭീഷ് ടി.എം സുനില്‍ കൈതക്കല്‍, സി.കെ ബാലകൃഷ്ണന്‍, വി.കെ വിജയന്‍ എന്നിവര്‍ ആശംസകള്‍ നേരുന്നു. ഉണ്ണികൃഷ്ണന്‍ കണ്ണച്ചികണ്ടി നന്ദി രേഖപ്പടുത്തി.