മീറോട് മലയിലെ തേക്കിന്‍ തോട്ടത്തില്‍ തീപിടുത്തം; ഫയര്‍ എഞ്ചിന്‍ എത്തിക്കാനാവാത്തതിനാല്‍ പച്ചിലകമ്പും വടികളുമായി തീയണച്ച് ഫയര്‍ഫോഴ്സ്


മേപ്പയ്യൂര്‍: മീറോട് മലയില്‍ കണിയാണ്ടിമീത്തല്‍ ഭാഗത്ത് തീപ്പിടുത്തം. 3.5 ഏക്കറോളം വരുന്ന തേക്കിന്‍ തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്‍ഞ്ചിന്‍ സ്ഥലത്തെത്താതിരുന്നതില്‍ പച്ചിലകമ്പുകളുപയോഗിച്ച് അടിച്ചാണ് തീയണച്ചത്.

ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലും നായ്ക്കുരണ വള്ളികളും തീ അണയ്ക്കുന്നതിന് വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യുണിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍, അസി സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ കെ.എന്‍. രതീഷ്, ആര്‍ ജിനേഷ്, എം.കെ. ജിഷാദ്, എം മനോജ്, വി.കെ. ഷൈജു, കെ അജേഷ്, ഹോംഗാര്‍ഡ് എ.സി. അജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.