എസ്.പി.സി, എന്‍.സി.സി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിങ്ങനെ വിദ്യാലയങ്ങളിലെ സേനകള്‍ അണിനിരന്നു; ആകര്‍ഷകമായ അനുഭവമായി മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്വാതന്ത്ര്യദിന പരേഡ്


മേപ്പയൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സമുചിതമായി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന പരേഡ്, അധ്യാപകരും വിദ്യാര്‍ത്ഥികളും അണിനിരന്ന ദേശഭക്തിഗാനം, എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ നൃത്തശില്പം, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ ആവേശകരമായ അനുഭവമായി മാറി.

പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷമീം ദേശീയ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡണ്ട് കെ രാജീവന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍.സി.സി, സ്‌കൗട്ട് & ഗൈഡ്‌സ് , ജെ.ആര്‍.സി എന്നിങ്ങനെ വിദ്യാലയത്തിലെ വിവിധ സേനകള്‍ അണിനിരന്ന ആകര്‍ഷകമായ സ്വാതന്ത്ര്യദിന പരേഡും നടന്നു. ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ പ്രമോദ് കുമാര്‍, അധ്യാപകരായ കെ.സുധീഷ് കുമാര്‍, സന്തോഷ് കുമാര്‍, സമീര്‍ പി, സുഭാഷ് കുമാര്‍ ലിജി, അര്‍ച്ചന, പ്രജീഷ് തത്തോത്ത്, ആനന്ദ് കിഷോര്‍, ശാലിനി, ദിനേശ് പാഞ്ചേരി, തുഷാര, ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.