കടിയങ്ങാട് പടവുകളില്ലാത്ത കിണറില്‍ മൂന്നുദിവസമായി അകപ്പെട്ട് പൂവന്‍കോഴി; ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് നെറ്റില്‍ കിണറ്റില്‍ ഇറങ്ങി



കടിയങ്ങാട്:
കഴിഞ്ഞ മൂന്ന് ദിവസമായി പടവുകള്‍ ഇല്ലാത്ത കിണറില്‍ കുടുങ്ങിയ പുവന്‍ കോഴിയെ ഫയര്‍ സര്‍വീസിന്റെ സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ രക്ഷപ്പെടുത്തി. കടിയങ്ങാട് പുഴുങ്ങോട്ടുമ്മല്‍ അശോകന്‍ ആശാരിയുടേതായിരുന്നു കോഴി.

സിവില്‍ ഡിഫെന്‍സ് അഗം എ.കെ.സുധീഷ് നെറ്റില്‍ കിണറ്റില്‍ ഇറങ്ങി പൊത്തില്‍ ഒളിച്ചിരുന്ന കോഴിയെ പുറത്തെടുത്തു. സി.ഡി.വളണ്ടിയര്‍മാരായ പി.പ്രനീഷ്, സി.ഡി.മുകുന്ദന്‍ വൈദ്യര്‍, പി.എം.ഷമീം, പി.സി.എം.രജീഷ്, വി.ഐ.കെ സുനില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.