ജോലി തേടി മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദാംശങ്ങൾ


കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 4 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സെയിൽസ് മാനേജ്മെന്റ് ട്രെയിനി, അക്കാദമിക് മെന്റർ, ബിസിനസ്സ് പ്രൊമോട്ടർ, സ്റ്റുഡിയോ അസിസ്റ്റന്റ്, ഫ്രന്റ് ഡസ്ക് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ, പേഴ്സണൽ ബാങ്കർ, അസിസ്റ്റന്റ് മാനേജർ, ടെലികോളർ, കളക്ഷൻ ഏജന്റ്, ഷോറൂം സെയിൽസ് മാനേജർ, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250/- രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് : calicutemployabilitycentre പേജ് സന്ദർശിക്കുക. ഫോൺ ആൻഡ് വാട്സ്ആപ് നമ്പർ: 0495 2370176