കായണ്ണ ഗവ.ഹയര്‍ സെക്കന്റി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്; അഭിമുഖം ജൂണ്‍ 1ന്


കായണ്ണ: കായണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. എച്ച് എസ്.എ മലയാളം എച്ച് എസ്.എ ഹിന്ദി എന്നീ തസ്തികകളിലാണ് ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം.

ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിയക്ക് മുമ്പായി യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ കോപ്പിയുമായി സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു.