‘പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍’ക്ക് സാഹിത്യ പുരസ്‌കാരം; പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂര്‍ ഏര്‍പ്പെടുത്തിയ കെ.പി. കായലാട് സാഹിത്യ പുരസ്‌കാരം എം.ബഷീറിന്


മേപ്പയ്യൂര്‍: പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂന്റെ ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. എം. ബഷീറിനാണ് പുരസ്‌കാരം. ‘പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഡോ: സോമന്‍ കടലൂര്‍ ചെയര്‍മാനായ എം.പി.അനസ്, കെ. രതീഷ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. കേരള സാഹിത്യ അക്കാദമിയും കെ.പി. കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി മേപ്പയ്യൂരില്‍ സംഘടിപ്പിക്കുന്ന കെ.പി.കായലാട് അനുസ്മരണ പരിപാടിയില്‍ വച്ച് അവാര്‍ഡ് സമര്‍പ്പിക്കും.

പുരസ്‌കാരം ജനുവരി ഏഴിന് ന് ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ നടക്കുന്ന പരിപാടി ഡോ: സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും.