ജോലി തേടി മടുത്തോ? വരുന്നു കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള, വിശദാംശങ്ങൾ


കൊയിലാണ്ടി: തൊഴിലന്വേഷകർക്കായി കൊയിലാണ്ടിയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളഡ്ജ് ഇക്കോണമി മിഷനും കുടുംബശ്രീയും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറിസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ജൂലൈ 15 ന് രാവിലെ 9 മണി മുതൽ വെെകീട്ട് 5മണിവരെ നഗരസഭ ടൗൺ ഹാളിലാണ് മേള നടക്കുക.

പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ കേരള സർക്കാരിന്റെ ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9061635879, 6235573656, 9961204053 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Summary: megha job fair at Koyilandy