കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43,000 അടി ഉയരത്തില്‍ നിന്നും ജിതിന്‍ ഭൂമിയില്‍ എത്തിയത് ഏഴ് മിനിറ്റില്‍; ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായ ബാലുശ്ശേരി പനായി സ്വദേശിയുടെ സ്‌കൈ ഡൈവിംഗ് ദൃശ്യം വൈറലാവുന്നു


ബാലുശ്ശേരി: കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയില്‍ എത്തി. സ്‌കൈ ഡൈവിംഗില്‍ ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായി ബാലുശ്ശേരി സ്വദേശി. ബാലുശ്ശേരി പനായി സ്വദേശിയായ ജിതിന്‍ എം.വിയാണ് ഈ മികച്ചം നേട്ടം സ്വന്തമാക്കിയത്.

അമേരിക്കയിലെ ടെന്നീസ് സ്റ്റേറ്റില്‍ ജൂലൈ ഒന്നിന് അവിടുത്തെ സമയം രാവിലെ 7.30 നായിരുന്നു ഡൈവിംഗ് നടന്നത്. 43,000 അടി ഉയരത്തില്‍ നിന്ന് ചാടി ഭൂമിയില്‍ എത്താന്‍ ജിതിന്‍ എടുത്തത് ആകെ ഏഴ് മിനിറ്റ്. ഇതില്‍ മൂന്നു മിനിറ്റ് ഫ്രീ ഫാള്‍ ആയിരുന്നു. 5500 അടി ഉയരത്തില്‍ നിന്നാണ് പാരച്ചൂട്ട് ഉയര്‍ത്തിയത്. പാരച്ചൂട്ട് ഉയര്‍ത്തിയ ശേഷം ഭൂമിയിലെത്താന്‍ നാലു മിനിറ്റ് സമയം എടുത്തു.

43,000 അടി ഉയരത്തില്‍ നിന്ന് ഡൈവ് ചെയ്യുമ്പോള്‍ കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാക ധരിക്കാന്‍ കൂടി ജിതിന്‍ കരുത്ത് കാട്ടി എന്നതും ഏറെ ശ്രദ്ധേയമാവുന്നു. സാധാരണ പതിനഞ്ചായിരം അടി ഉയരത്തില്‍ നിന്ന് ചാടുന്നതിന് മാത്രമാണ് ഡൈവേഴ്‌സ് തങ്ങളുടെ രാജ്യത്തിന്റെ ദേശീയ പതാക കൈത്തണ്ടയില്‍ ധരിക്കാറുള്ളത്. പനായി സ്വദേശിയുടെ ഈ നേട്ടം രാജ്യത്തോടൊപ്പം നാടും ആഘോഷിക്കുകയാണ്.

വീഡിയോ കാണാം

summary: a native of Balussery with excellent achievement in sky driving