ഗവർണർ-മുഖ്യമന്ത്രി പോരിൽ രാഷ്ട്രപതി ഇടപെടണമെന്ന് സി.പി.എ.അസീസ്; പേരാമ്പ്രയിൽ മുസ്ലിം ലീഗിന്റെ പദയാത്ര


പേരാമ്പ്ര: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കേരളത്തിൽ ഭരണഘടനാ പ്രതിസന്ധി സൃൽ്ടിച്ച സാഹചര്യത്തിൽ ഈ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്. സെപ്റ്റംബർ 21 മുതൽ 26 വരെ പേരാമ്പ്രയിൽ നടക്കുന്ന നിയോജകമണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മരുതേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.ടി.മുഹമ്മദ് അധ്യക്ഷനായി. എം.കെ.സി.കുട്ട്യാലി സംസാരിച്ചു. പദയാത്രക്ക് പുതുക്കുടി അബ്ദുറഹ്മാൻ, കെ.പി.റസാഖ്, വി.കെ.നാസർ, സി.പി.ഹമീദ്, കോറോത്ത് റഷീദ്, പി.വി.നജീർ, കെ.സി.മുഹമ്മദ്, ടി.കെ.നഹാസ്, ആർ.കെ.മുഹമ്മദ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എസ്.പി.കുഞ്ഞമ്മത്, ആർ.കെ.മുനീർ, കല്ലൂർ മുഹമ്മദലി, പി.സി.മുഹമ്മദ് സിറാജ്, കെ.പി.നിയാസ്, എം.സി.അഫ്സൽ, പി.കെ.റഹീം, കൂളിക്കണ്ടി കരീം, സെയിദ് അയനിക്കൽ, സി.മൊയ്തു, സി.പി.ഷജീർ എന്നിവർ പ്രസംഗിച്ചു.

എടവരാട് നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.ശംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമദ് പൂക്കാട് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എ.ലത്തീഫ് സംസാരിച്ചു.