പഠിച്ച് തുടങ്ങാം; ഓണപ്പരീക്ഷ ആഗസ്റ്റ് 16 മുതല്‍ 24 വരരെ


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ക്ക് ആഗസ്റ്റ് 16ന് തുടക്കമാവും. 24 വരെയാണ് പരീക്ഷകള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയില്‍ കൂടിയ ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

യുപി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിതല പരീക്ഷകള്‍ ഓഗസ്റ്റ് 16 മുതലും എല്‍പി പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും. ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും. 26ന് അടച്ച് സെപ്റ്റംബര്‍ 4ന് സ്‌കൂളുകള്‍ തുറക്കും.

ദിവസ വേതനത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങള്‍ വരുത്തുമെന്ന് ഡയറക്ടര്‍ അധ്യാപക സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി.