ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് 12 ദിവസം മുന്‍പ് ദമാമിലെത്തി; താമരശ്ശേരി സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍


താമരശ്ശേരി: താമരശ്ശേരി സ്വദേശിയായ യുവാവിനെ ദമാമിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. താമരശ്ശേരി തച്ചംപൊയില്‍ വാടിക്കല്‍ അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു.

ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് റഷീദ് ദമാമിലെത്തിയത്. മൂന്ന് ദിവസമായി വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യ സ്‌പോണ്‍സറെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന.

]mid2]