Tag: bike accident

Total 5 Posts

ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്ന വിദ്യാര്‍ഥിനിയെ ഇടിച്ചു വീഴ്ത്തി യുവാവ്, ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: കല്ലമ്പലത്ത് വിദ്യാര്‍ഥിനിയെ ഇടിച്ചുവീഴ്ത്തി ബൈക്ക് സ്റ്റണ്ടിങ്. കല്ലമ്പം തലവിളമുക്ക് പുലിക്കുഴി റോഡിലാണ് സംഭവം. ബൈക്ക് സ്റ്റണ്ടിനിടെ നൗഫല്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. ഇതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡിനോട് ചേര്‍ന്ന് നടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ നൗഫല്‍ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അഭ്യാസം കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അഭ്യാസപ്രവര്‍ത്തനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന്

കൊയിലാണ്ടി കോമത്തുകരയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും പരിക്ക്

കൊയിലാണ്ടി: കോമത്തുകരയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കോമത്തുകര തുളസീദളത്തില്‍ സുനി, മകന്‍ അന്‍ഷിന്‍ദേവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ ബൈക്കിലേക്ക് വിദ്യാര്‍ഥികള്‍ ഓടിച്ച മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. മുചുകുന്ന് അഭിനവ്, കൊല്ലം സ്വദേശി അനന്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുനിയും മറ്റ് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍

മകൻ തിരികെ വരുന്നതും കാത്തിരുന്ന മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്ത, സങ്കടക്കടലായി ആ വീട്; അരിക്കുളത്ത് ബൈക്ക് അപകടത്തിൽ മരിച്ച സായൂജിന് കണ്ണീരോടെ വിട നൽകി ജന്മനാട്

അരിക്കുളം: കണ്ണീർ മഴയായിരുന്നു ആ വീട്ടിൽ. അവനെ അവസാനമായി ഒരുനോക്ക് കാണാനായി നൂറുകണക്കിന് പേർ അങ്ങോട്ടേക്ക് ഒഴുകിയെത്തി. അവിടെ വന്നവർക്കാർക്കും ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, അവരുടെ സായൂജ് ഇനിയില്ല എന്ന യാഥാർത്ഥ്യത്തെ. ഇന്നലെ വരെ എല്ലാവരോടും സൗഹൃദത്തോടെ നടന്നു കൊണ്ടിരുന്ന സായൂജിന്റെ വിറങ്ങലിച്ച ശരീരം ഇന്ന് കാണേണ്ടി വരുമെന്നത് അവരുടെ ദുഃസ്വപ്നങ്ങങ്ങളിൽ പോലും ഇല്ലായിരുന്നു. ഇന്നലെ

പുതുപ്പാടി കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കൈതപ്പൊയില്‍ സ്വദേശി വര്‍ഗ്ഗീസ്(50) ആണ് മരിച്ചത്. സ്‌കൂട്ടറും ടിപ്പറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ദേശീയപാതയില്‍ കൈതപ്പൊയില്‍ പാലത്തിന് സമീപത്തായിരുന്നു അപകടം. വര്‍ഗ്ഗീസ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഘട്ടറില്‍ വീണപ്പോള്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പര്‍ ദേഹത്ത് കൂടി കയറി ഇറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ

വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയാലാക്കി വാഹന ഉടമ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി: ശോഭിക ടെക്‌സ്‌റ്റെയില്‍സിന് സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിക്കായിരുന്നു ചേമഞ്ചേരി സ്വദേശി ഭവാനി അപകടത്തില്‍പെട്ടത്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡ് ക്രോസ്സ് ചെയ്യവേ ടു വീലര്‍ വാഹനം ഭവാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇവരെ ഹോസ്പിറ്റലിലാക്കി കടന്നുകളഞ്ഞ വാഹന ഉടമയ്‌ക്കെതിരെ ഭവാനിയുടെ കുടുംബം പോലീസില്‍

error: Content is protected !!