Tag: complaint

Total 11 Posts

കണ്ണൂരില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും കൂസലില്ലാതെ മധ്യവയസ്‌കന്‍, ദൃശ്യങ്ങളുള്‍പ്പെടെ നല്‍കി ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് യുവതി

പയ്യന്നൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. മധ്യവയസ്‌കനായ യാത്രക്കാരനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ ബസില്‍ യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി

കോഴിക്കോട് നഗരത്തില്‍ രാത്രി സിനിമകണ്ടു മടങ്ങവെ യുവ ദമ്പതികള്‍ക്കു നേരെ ആക്രമണം; ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘത്തിനെതിരെ പോലീസില്‍ പരാതി

കോഴിക്കോട്: നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണം. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് നഗരമധ്യത്തില്‍ ഞായറാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. ഇതേക്കുറിച്ച് അശ്വിന്‍ നടക്കാവ് പോലീസ് സ്റ്റേഷനിലും സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ക്രിസ്ത്യന്‍ കോളേജ്

‘ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകം’; നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കി

ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി സമര്‍പ്പിച്ചു. ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മറ്റി അംഗങ്ങളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഒ.എം.ഭരദ്വാജ്, ഷാജി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായ പരാതി: അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെയാണ് ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സര്‍ജറി വിഭാഗം തിയേറ്ററില്‍നിന്ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയ യുവതിയാണ് സര്‍ജറി ഐ.സി.യു.വിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡറുടെ പേരില്‍ പരാതി നല്‍കിയത്. ശനിയാഴ്ച ശസ്ത്രക്രിയക്കുശേഷം അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്ന യുവതിയെ തിയേറ്ററില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റിയശേഷം അവിടെവെച്ച് ജീവനക്കാരന്‍

പേരാമ്പ്രയില്‍ വീടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തോട്ടില്‍ തള്ളിയിട്ടതായി പരാതി

പേരാമ്പ്ര: വീടിനടുത്ത് റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ സമീപത്തെ തോട്ടില്‍ തള്ളിയിട്ടതായി പരാതി. ചേനോളി വാരിയന്‍കണ്ടിതാഴ അബ്ദുള്‍ജമാലിന്റെ സ്‌കൂട്ടറാണ് തോട്ടില്‍ തള്ളിയിട്ടത്. ശനിയാഴ്ച രാത്രി വീടിനു സമീപത്തെ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി വീട്ടിലേക്ക് പോയതായിരുന്നു എന്നാല്‍ ഞായറാഴ്ച രാവിലെ നോക്കുമ്പോള്‍ വണ്ടി അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ സമീപത്തെ തോട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര പോലീസില്‍

കുറ്റ്യാടിപ്പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍, വനംമന്ത്രിക്ക് പരാതി നല്‍കി

പയ്യോളി: മൂരാട്, പാച്ചാക്കല്‍ ഭാഗത്തുള്ള കുറ്റ്യാടിപ്പുഴയോരത്തെയും സമീപത്തെ തോടിനരികിലുള്ളതുമായ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതിയുമായി നാട്ടുകാര്‍. അവധിദിവസം മറയാക്കിയാണ് വാഹനങ്ങളില്‍ ആയുധങ്ങളുമായെത്തിയവര്‍ കൃത്യം നടത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ അതിരിനോടുചേര്‍ന്നും പറമ്പിലുമാണ് കണ്ടല്‍ക്കാടുകളുള്ളത്. ഇവയാണ് വ്യപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. നാട്ടുകാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചെങ്കിലും നൂറുകണക്കിന് കണ്ടലുകള്‍ വെട്ടിവീഴ്ത്തി. തുടര്‍ന്ന് പയ്യോളി പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി നിര്‍ത്തിവെപ്പിച്ചെങ്കിലും പോലീസ് പോയതിനുശേഷം

സ്വര്‍ണ്ണം തട്ടിയെടുത്തെന്ന് ആരോപണം; മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

താമരശ്ശേരി: സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മേപ്പയ്യൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ ഷഫീഖി (36)നാണ് മര്‍ദ്ദനമേറ്റത്. ബഹ്റൈനില്‍നിന്ന് തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ഇയാളെ കോഴിക്കോട്ടുകാര്‍തന്നെയുള്‍പ്പെട്ട നാലംഗസംഘം താമരശ്ശേരിയിലെ ലോഡ്ജില്‍ തടങ്കലില്‍വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് ഷഫീഖിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയത്. ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണം മറ്റാര്‍ക്കോ നല്‍കിയെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടു പോകല്‍. ബുധനാഴ്ച താമരശേരിയില്‍നിന്ന് മറ്റൊരിടത്തേക്ക്

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തങ്കമല ക്വാറിയില്‍ നിന്ന് ലോഡുമായി വാഹനങ്ങളുടെ സഞ്ചാരം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഭീഷണി; നടപടി വേണമെന്നാവശ്യവുമായി ഇരിങ്ങത്ത് കൊറവട്ട നിവാസികൾ

ഇരിങ്ങത്ത്: തുറയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ ഉൾപ്പെട്ട കൊറവട്ട ഭാ​ഗത്തു കൂടെയുള്ള ടിപ്പർ ലോറികളുടെ യാത്ര കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണി ഉയർത്തുന്നതായി പരാതി. സ്കൂൾ സമയങ്ങളിൽ നിയമങ്ങൾ ലംഘിച്ചുള്ള ലോറികളുടെ സർവ്വീസാണ് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നത്. പ്രദേശത്ത് സ്ഥിതിചെയുന്ന തങ്കമല ക്വാറിയിലേക്കും തിരിച്ചുമാണ് നിയമങ്ങൾ കാറ്റിൽ പറത്തി ലോറികൾ സർവ്വീസ് നടത്തുന്നതെന്നും ഇതിനെതിരെ അധീകൃതർ നടപടി

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം; കോഴിക്കോട് യുവതിയേയും മക്കളേയും ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് എം.ഇ.എസ് കോളജില്‍ ബിരുദ

error: Content is protected !!