Tag: died

Total 19 Posts

എലങ്കമല്‍ തുപ്പറ ഉമ്മാച്ച അന്തരിച്ചു

എലങ്കമല്‍: എലങ്കമല്‍ തുപ്പറ ഇമ്പിച്ച്യാലിയുടെ ഭാര്യ ഉമ്മാച്ച അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മകന്‍: മുഹമ്മദ്, മരുമകള്‍: റഹ്‌മത്ത് മയ്യത്ത് നിസ്‌കാരം എലങ്കമല്‍ ജുമാ മസ്ജിദില്‍ നടന്നു.  

തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ. വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് റോഡിന് വീതിയും

മരുതേരി പരപ്പൂർ മീത്തൽ താമസിക്കും കുറുങ്ങോട്ട് കേളപ്പൻ അന്തരിച്ചു

മരുതേരി: മരുതേരി പരപ്പൂർ മീത്തൽ താമസിക്കും കുറുങ്ങോട്ട് കേളപ്പൻ അന്തരിച്ചു. എഴുപത്തഞ്ച് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: മോളി, ഷിജു, ഷിജിന. മരുമക്കള്‍: ചന്ദ്രന്‍, രേഷ്മ, സജീവന്‍. സഹോദരങ്ങള്‍: രാധ, സരോജിനി, പരേതനായ ബാലന്‍. സഞ്ചയനം വ്യാഴാഴ്ച്ച നടക്കും

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെ.സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെസി സൈക്കിള്‍ ഷോപ്പിന്റെ ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ (കെ.കെ.സി ശിവന്‍) ട്രെയിന്‍ തട്ടി മരിച്ചു. എഴുപത് വയസായിരുന്നു. രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മലപ്പുറത്ത് തെരുവ് നായ കുറുകെ ചാടി; റോഡില്‍ വീണ ബൈക്ക് യാത്രികന്‍ കാര്‍ കയറി മരിച്ചു

മലപ്പുറം: എടപ്പാളില്‍ തെരുവു നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് കാര്‍ കയറിയിറങ്ങി മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന വിപിന്‍ ദാസിനെ

മുക്കത്ത് തൃക്കുടമണ്ണ കടവില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി

മുക്കം: ഇരുവഴിഞ്ഞിപ്പുഴയില്‍ തൃക്കുടമണ്ണ കടവില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിധിന്‍ സെബാസ്റ്റ്യന്‍ ആണ് ഒഴുക്കില്‍പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെ തൃക്കുടമണ്ണ കടവിലായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. ഇതില്‍ രണ്ട് പേര്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെട്ടു. ഒരാള്‍ മരത്തില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

താമരശ്ശേരിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഇരുപത്തെട്ടുകാരന്‍ മരിച്ചു

താമരശ്ശേരി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.  

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തൃശൂര്‍: തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ്‌നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച ജോബിയില്‍ നിന്ന് നിലവില്‍ മറ്റാരിലേക്കും രോഗം

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അച്ഛനും മുത്തശ്ശിക്കും പിന്നാലെ ഏഴുവയസുകാരി അനാമികയും മരിച്ചു

വടകര: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാരപറമ്പ് സ്വദേശിനി അനാമിക (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേയ് 22ന് വടകര കെടി ബസാറിലാണ് അപകടമുണ്ടായത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അനാമികയുടെ അച്ഛന്‍ രാഗേഷും രാഗേഷിന്റെ

error: Content is protected !!