Tag: Diesel

Total 13 Posts

കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു

കോഴിക്കോട്: നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു. ക്രിസ്ത്യൻ കോളജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിത്തമുണ്ടായത്. പമ്പിന്റെ പരിസരത്ത് നേരത്തെ വര്‍ക്ക് ഷോപ്പുകളും മറ്റു കടകളും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബസ് സര്‍വ്വീസ് നടത്തിയിരുന്ന കാലിക്കറ്റ് മോട്ടോര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്നു ഗാരേജും പമ്പും. അതിന്റെ പഴയ ഡീസല്‍ ടാങ്കാണ് അപകടത്തില്‍പ്പെട്ടത്.

കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള: ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പേരാമ്പ്രയില്‍ സെഞ്ച്വറി അടിച്ച് പെട്രോള്‍ വില

പേരാമ്പ്ര: രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. കോഴിക്കോട് പെട്രോൾ വില 101. 66 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

ഇന്ധന വില കുതിക്കുന്നു; പെട്രോൾ, ഡീസൽ വിലയില്‍ വര്‍ദ്ധനവ്

കൊയിലാണ്ടി: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് എൺപത്തിയേഴ് രൂപ അറുപത്തിമൂന്ന് പൈസയും, ഡീസലിന് എൺപത്തിയൊന്ന് രൂപ അറുപത്തിയെട്ട് പൈസയുമാണ് ഇന്നത്തെ വില. കൊച്ചി നഗരത്തിൽ ഡീസൽ വില എൺപത് കടന്നു. ഡീസലിന് എൺപത് രൂപ പതിനാല് പൈസയും, പെട്രോളിന് എൺപത്തിയഞ്ച് രൂപ

error: Content is protected !!